നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ അടങ്ങിയ പോഷകമാണ് നമ്മുടെ ശരീരത്തിന്റെ അരോഗ്യത്തിന്റെ കാതല്‍. കൌമാര കാലത്താണ് പലപ്പോഴും നമ്മള്‍ ശരീര സൌന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറുള്ളത്. ചിലര്‍ തടി കൂട്ടാനും മറ്റു ചിലര്‍ തടി കുറയ്ക്കാനും ഭക്ഷണ ക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താറുണ്ട്. ആരോഗ്യ പൂര്‍ണമായ ശരീരം നിലനിര്‍ത്താനുള്ള ചില ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടാം
മുട്ടയും മാമ്പഴവും- ദൃഢമായ ചര്‍മ്മം നല്‍കുന്നു
അഴകും നിറവും ഉള്ള ചര്‍മ്മത്തിന് ഇനിമുതല്‍ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതില്ല. ദിവസേന മൂന്ന് മുട്ടയും കുറച്ച് മാമ്പഴവും കഴിച്ചാല്‍ മാത്രം മതി. ചര്‍മ്മത്തിന് ഭംഗി കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് മാമ്പഴത്തില്‍ അടങ്ങിയ വിറ്റാമിന്‍ C സഹായിക്കും. ഇത് ചര്‍മ്മത്തിന് ദൃഢതയും നിറവും നല്‍കുന്നു.
കഴിക്കേണ്ട വിധം- രാവിലെ ഭക്ഷണത്തിനൊപ്പം ഓംലെറ്റും ഒരു മാമ്പഴവും കഴിക്കണം. ഇത് ഒരു ദിവസം മുഴുവന്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ശരീരത്തിന് നല്‍കുന്നു.
ചുവന്ന കുരുമുളകും കറുത്ത ബീന്‍സും- രോഗപ്രതിരോധശക്തി നല്‍കുന്നു
വിപണിയില്‍ താരതമ്യേന വില കൂടുതലുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് ഇവ രണ്ടും. എന്നാല്‍ ആളുകള്‍ കൂടുതലായി ചുവന്ന കുരുമുളകും കറുത്ത ബീന്‍സും വാങ്ങുന്നതിന് ഒരു കാരണമുണ്ട്. ചുവന്ന കുരുമുളക് കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി കൂടുന്നു. കറുത്ത ബീന്‍സിലെ അയേണ്‍ ശരീരത്തിന് വളരേ ഏറേ ഗുണം ചെയ്യുന്നു. എന്നാല്‍ ഇത് ആഗിരണം ചെയ്യാന്‍ ശരീരത്തിന് ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യങ്ങളില്‍ ചുവന്ന കുരുമുളകില്‍ അടങ്ങിയ വിറ്റാമിന്‍ C ശരീരത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ ഉതകുന്ന രീതിയിലേക്ക് അയേണിനെ മാറ്റിയെടുക്കുന്നു.
കഴിക്കേണ്ട വിധം- ചുവന്ന കുരുമുളകും കറുത്ത ബീന്‍സും ഒരുമിച്ച് അരച്ചെടുത്ത് ചോറിനൊപ്പവും രാവിലെ ഭക്ഷണത്തിനൊപ്പവും കഴിക്കാം.
ഒലീവ് ഓയിലും തക്കാളിയും- രോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു
തക്കാളിയില്‍ അടങ്ങിയ പോഷക മിശ്രണം കാന്‍സറില്‍ നിന്നും ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു. ഒലീവ് ഓയിലില്‍ അടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ അമിത വണ്ണത്തെ തടുത്തു നിര്‍ത്തുന്നതിനൊപ്പം ശരീരത്തിന് പ്രതിരോധ ശേഷിയും നല്‍കുന്നു.
കഴിക്കേണ്ട വിധം- തക്കാളിയുടെ പുറംതൊലി നിര്‍ബന്ധമായും കളയണം. അല്ലെങ്കില്‍ തക്കാളില്‍ അടിക്കുന്ന കീടനാശിനികള്‍ നമ്മളുടെ ശരീരത്തില്‍ എത്തും. ഒലീവ് ഓയില്‍ ചൂടുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കാന്‍ പാടില്ല. അത്തരം സഹചര്യങ്ങളില്‍ ഒലീവ് ഓയില്‍ ഭക്ഷണത്തോടൊപ്പം ചേര്‍ക്കുകയാണെങ്കില്‍ അത് വിപരീത ഫലം ആണ് ഉണ്ടാക്കുക.
ബ്രോക്കോളിയും തക്കാളിയും
പൊതുവെ ഈ രണ്ട് പച്ചക്കറികളും കാന്‍സറിന് കാരണമാകും എന്നാണ് പറയാറ്. എന്നാല്‍ ഇത് രണ്ടും ഒരുമിച്ച് കഴിച്ചാല്‍ കാന്‍സറിനെ പ്രതിരോധിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവരുടെ പഠനം വ്യക്തമാക്കുന്നത് ഇവ രണ്ടും മറ്റ് പച്ചക്കറികളുടെ കൂടെ പാചകം ചെയ്ത്കഴിക്കുന്നതിനേക്കാല്‍ ഉത്തം ഇവ ഒരുമിച്ച് കഴിക്കുന്നതാണെന്നാണ്.
കഴിക്കേണ്ട വിധം- പിസയ്ക്കൊപ്പമോ ചപ്പത്തിക്കൊപ്പമോ പാചകം ചെയ്യാത്ത ബ്രോക്കോളിയും തക്കാളിയും കഴിക്കാവുന്നതാണ്. പാചകം ചെയ്യുന്നതിനേക്കാള്‍ ചെയ്യാതെ കഴിക്കുന്നതാണ് നല്ലതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഓട്സില്‍ അടങ്ങിയ ഫെനൊലിക്ക് ആസിഡ് കോളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിന് പുറമെ ഹൃദയസംബന്ധമായ അസുഖം ഉള്ളവര്‍ ഇത് കഴിക്കുന്നതും നല്ലതാണ്. ഹൃദയാഘാതത്തില്‍ നിന്നും അകറ്റിനിര്‍ത്താനും ഇത് സഹായകരമാണ്.
കഴിക്കേണ്ട വിധം- രാവിലെ ഭക്ഷണത്തിനൊപ്പം ഒരു കപ്പ് ഞാവല്‍പ്പഴവും അതിനൊപ്പം ഓട്സും കഴിക്കുന്നത് ഉത്തമമാണ്.
താരതമ്യേന ഗ്രീന്‍ ടീയില്‍ ആന്റി ഓക്സിഡന്റ്സുകള്‍ കൂടുതലായി കാണപ്പെടുന്നു. ഇതില്‍ അടങ്ങിയ കാറ്റിക്കിന്‍സ് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. സാധാരണയായി ഗ്രീന്‍ ടീയിലൂടെ ശരീരത്തില്‍ 20% കാറ്റിക്കിന്‍സ് മാത്രമാണ് ശരീരത്തില്‍ എത്തുക. ഗ്രീന്‍ ടീയ്ക്ക് ഒപ്പം നാരങ്ങ കൂടി ചേര്‍ക്കുന്നതോടെ ഇത് 80% എത്തും.
കഴിക്കേണ്ട വിധം- നാരങ്ങ പിഴിഞ്ഞെടുത്ത ശേഷം ഗ്രീന്‍ ടീയ്ക്കൊപ്പം ചേര്‍ത്ത് കഴിക്കാവുന്നതാണ്.
വെളുത്തുള്ളിയും ഉള്ളിയും- ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിന് സഹായിക്കുന്നു
വെളുത്തുള്ളിയിലും ഉള്ളിയിലും അടങ്ങിയ ഓര്‍ഗാനോ സള്‍ഫര്‍ ഹൃദയ പേശികള്‍ക്ക് സംരക്ഷണം നല്‍കുന്നു. ഇത് വരണ്ട കാലാവസ്ഥയിലും വെള്ളത്തിന്റെ അളവ് കുറയുന്ന സമയങ്ങളിലും ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.
കഴിക്കേണ്ട വിധം- സാധാരണഗതിയില്‍ മിക്ക ഭക്ഷണങ്ങള്‍ക്കൊപ്പവും ഇവ രണ്ടും ചേര്‍ക്കാറുണ്ട്. സൂപ്പിനൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ഉത്തമാണ്.
ഗ്രീന്‍ ടീയും കുരുമുളകും- അരവണ്ണം കുറയ്ക്കുന്നു
മിക്ക സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നമാണ് അരവണ്ണം. ഇത് പരിഹരിക്കാന്‍ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താണ് പതിവ്. എന്നാല്‍ ഗ്രീന്‍ ടീയില്‍ കുരുമുളക് ചേര്‍ത്ത് കഴിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം.
കഴിക്കേണ്ട വിധം- ഒരു കപ്പ് ഗ്രീന്‍ ടീയ്ക്കൊപ്പം അരസ്പൂണ്‍ കുരുമുളക് ചേര്‍ത്ത് കഴിക്കാം.