വെളുത്തുളളി ഏറ്റവും ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ്. ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി വേവിച്ച് കഴിക്കുന്നതിനെക്കാള്‍ നല്ലത് പച്ചയ്ക്കു തിന്നുന്നതാണ്. വെളുത്തുള്ളി വേവിച്ച് കഴിക്കുമ്പോള്‍ ഇതിന്റെ പല ഗുണങ്ങളും നഷ്ടമാകുന്നു. ഒരുപാട് വൈറ്റമിന്‍സ് അടങ്ങിയ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതിലൂടെ നമ്മുക്ക് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
പ്രതിരോധശക്തി കൂട്ടുന്ന ഒന്നാംന്തരം വീട്ടുമരുന്നാണ് വെളുത്തുള്ളി. കുടാതെ പനിയും ജലദോഷവും വരാതെ ശരീരത്തെ സംരക്ഷിക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കും. വെളുത്തുള്ളിയില്‍ പതിവായി തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന വൈറസ് രോഗങ്ങള്‍ ഇല്ലാതാകുന്നു. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്ട്രോള്‍ കുറയുന്നു.
മുഖക്കുരു പോലെയുള്ള ചര്‍മ രോഗങ്ങളെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. കുടാതെ കായികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ല വഴിയാണ് പച്ച വെളുത്തുള്ളി കഴിക്കുന്നത്. ഇത് ക്ഷീണമകറ്റാനും സഹായിക്കുന്നു. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്ക് സാധിക്കും. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.
തലച്ചോറിലെ കോശങ്ങളുടെ ഓക്സീകരണ സമ്മർദ്ദം കുറച്ച് അൽഷിമേഴ്സ്, ഡിമൻഷ്യ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതു വഴി ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും ക്യാന്‍സറിനെ ചെറുക്കാനും സാധിക്കും.