ഇരുപതുകളിലെ പുരുഷന്‍‌മാര്‍ ആഗ്രഹിക്കുന്നത് ഇതൊക്കെയോ ?

Webdunia
ചൊവ്വ, 11 ജൂലൈ 2017 (17:02 IST)
ആഗ്രഹങ്ങളുടെയും സ്വപ്‌നങ്ങളുടെയും പ്രായമാണ് ഇരുപതുകള്‍. ടീനേജ് വിട്ടു യൗവനത്തിലേക്ക് കടക്കുന്ന ഈ പ്രായത്തില്‍ യുവാക്കള്‍ കൂടുതലായി ആഗ്രഹിക്കുന്നത് സ്‌ത്രീ സൗഹൃദങ്ങളാണ്. പ്രണയിക്കാനും ഉല്ലസിക്കാനും കൊതിക്കുന്ന ഈ പ്രായത്തിന് പല പ്രശ്‌നങ്ങളുമുണ്ട്.

പഠനത്തിനൊപ്പം ജീവിത തിരക്കുകളും വര്‍ദ്ധിക്കുമ്പോഴും സ്ത്രീകളുമായി അടുപ്പമുണ്ടാക്കുകയും അവരുമായി അടുത്ത്  ഇടപെടുന്നതിനുമാണ് ഇരുപതുകളിലെ ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്നത്. യഥാര്‍ത്ഥ പങ്കാളിയെ അല്ലെങ്കില്‍ ഒരു പ്രണയിനിയെ ലഭിക്കുന്നതുവരെ സ്‌ത്രീ സൗഹൃദങ്ങള്‍ ഈ പ്രായത്തിലെ യുവാക്കള്‍ തുടരുകയും ചെയ്യും.

ടീനേജ് വിട്ടു യൗവനത്തിലേക്ക് കടക്കുന്നതോടെ ശാരീരികമായ മാറ്റങ്ങള്‍ ഉണ്ടാകും. ഹോര്‍മോണ്‍ വ്യതിയാനം തുടങ്ങുന്നതോടെ ലൈംഗിക ബന്ധത്തിന് താല്‍പ്പര്യം ഉണ്ടാവുകയും ചെയ്യും. സെക്‍സിലെ  ഇഷ്‌ടങ്ങള്‍ നടപ്പാക്കാന്‍ കൊതിക്കുന്ന പ്രായം കൂടിയാണ് ഇരുപതുകള്‍. ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതുവരെ ഈ താല്‍പ്പര്യങ്ങള്‍ തുടരുകയും ചെയ്യും.

സുന്ദരികളുടെ മനസ് കീഴടക്കുക അവര്‍ക്കൊപ്പം സമയം ചെലവഴിക്കുക ബന്ധം സ്ഥാപിച്ചെടുക്കുക എന്നീ ആഗ്രഹങ്ങളും ഇരുപതുകളിലാണ് കൂടുതലായും കാണുന്നത്. ഇവരില്‍ നിന്ന് വിശ്വാസ്യതയും സ്‌നേഹവും നേടിയെടുക്കാനുള്ള തത്രപ്പാടാകും പിന്നെയുള്ളത്.
Next Article