പുഷന്മാരുടെയും സ്ത്രീകളുടെയും മനസമാധാനം കളയുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. മരുന്നുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ഫലം ഇല്ലാ എന്ന് പറയുന്ന നിരവധി പേര് നമ്മുക്കിടയില്‍ ഉണ്ട്. ഇതിന് വേണ്ടി പണം എത്ര വേണേലും ചെലവഴിക്കാനും ഇത്തരത്തിലുള്ളവര്‍ തയ്യാറാണ്. ഇത്തരം പ്രശനങ്ങള്‍ക്ക് നാടന്‍ മരുന്ന് രീതിയാണ് ഏറ്റവും നല്ലത്.
നാടന്‍ രീതിയിലെ ചില പൊടിക്കൈകള്‍ കൃത്യമായി ഉപയോഗിച്ചാല്‍ കഷണ്ടി മാറ്റാന്‍ സാധിക്കും. ഈ കൂട്ട് ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മൂന്ന് മാസം അടുപ്പിച്ച് ചെയ്താല്‍ അത്ഭുതം കാണാന്‍ സാധിക്കും. കഷണ്ടിയില്‍ പോലും മുടി വളരുമെന്നാണ് ഈ മരുന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നത്.
2സ്പൂണ്‍ വെളിച്ചെണ്ണയും ഒരു സ്പൂൺ ഒലീവ് ഓയിലും മിക്സ് ചെയ്ത് ചെറുതീയിൽ ചൂടാക്കിയെടുത്ത ശേഷം ഇതിലേക്ക് ഒരു സവാളയുടെ നീരും രണ്ട് തുള്ളി ചെറുനാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ് ചെയ്താല്‍ മരുന്ന് റെഡി. ഈ മിശ്രിതം നന്നായി തലയിൽ തേച്ച് പിടിപ്പിച്ച് 45 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുകയും വേണം.