ഈന്തപ്പഴം ഇഷ്ടമല്ലേ? എന്ത് ചോദ്യം അല്ലേ. ഈന്തപ്പഴം ഇഷ്ടമില്ലാത്ത ആളുകള്‍ കുറവാകും. ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. പച്ച ഈന്തപ്പഴവും സാധാരണ ഈന്തപ്പഴവും ഉണക്കിയതുമെല്ലാം ഒരുപാട് ആരോഗ്യഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. ഈന്തപ്പഴം കഴിയ്ക്കണമെന്ന് പറയാനുള്ള പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കിയാലോ?.
കാല്‍സ്യം, വൈറ്റമിനുകള്‍, ഫൈബര്‍, അയേണ്‍, മഗ്നീഷ്യം എന്നിവ ധാരളമടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതിനാല്‍ മഞ്ഞുകാലത്ത് ശരീരത്തിന് ചൂടു നല്‍കുന്നതിന് ഇത് സഹായകമാണ്. വിന്ററില്‍ കോള്‍ഡും അണുബാധയുമെല്ലാമകറ്റി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ഈന്തപ്പഴത്തിന് സാധിക്കും.