സൂക്ഷിച്ചോളൂ... നാരങ്ങാവെള്ളത്തില്‍ ഉപ്പിട്ടുകുടിക്കുന്നത് മരണത്തിന് കാ‍രണമായേക്കും ?

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (15:15 IST)
കടുത്ത വേനല്‍ തുടങ്ങിയതോടെ നാരങ്ങാ വെള്ളത്തിനും സോഡാ നാരങ്ങയ്ക്കുമെല്ലാം ആവശ്യക്കാര്‍ ഏറെയാണ്.
കടുത്ത വേനലില്‍ ഒരു ഗ്ലാസ് ഉപ്പിട്ട നാരങ്ങാവെള്ളം കിട്ടിയാല്‍ എങ്ങിനെയിരിക്കും ? അടിപൊളി എന്ന ഉത്തരമായിരിക്കും ഏതൊരാള്‍ക്കും പറയാന്‍ ഉണ്ടാകുക. എന്നാല്‍ നാരങ്ങാവെള്ളം ഉപ്പിട്ട് കുടിക്കുന്നത് ശരീരത്തിന് ദോഷമാണന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
ശരീരത്തിന് വളരെ കുറഞ്ഞ തോതില്‍ മാത്രം ആവശ്യമുള്ള ഒന്നാണ് ഉപ്പ്. അതിനാലാണ് ശരീരം, ആവശ്യമില്ലാത്ത ഉപ്പിനെ വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും പുറം തള്ളുന്നത്. ശരീരത്തില്‍ നിന്ന് വിഷാംശം പുറത്ത് പോകാതെ തടഞ്ഞു നിര്‍ത്തുന്നതിനുള്ള ശേഷിയും ഉപ്പിനുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തില്‍ എത്തുന്ന ഉപ്പും ഇതേ ധര്‍മ്മമാണ് നിര്‍വഹിക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നു. 
 
നാരങ്ങാ വെള്ളത്തില്‍ ഉപ്പിട്ട് കുടിക്കുന്ന വേളയില്‍ നമ്മുടെ ശരീരത്തിലെത്തുന്ന ഉപ്പിനെ പുറം തള്ളാന്‍ ശരീരത്തിലെ വെള്ളം വലിച്ചെടുക്കും. ഇതുമൂലം ശരീരത്തിലെ ജലാംശം കുറയുകയും ദാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്തേക്കും. ജലാംശം കൂറയുന്നതിലൂടെ നമ്മുടെ ശരീരം വരളുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. അതോടോപ്പം നിര്‍ജലീകരണം അനുഭവപ്പെടുമെന്നും പഠനങ്ങള്‍ പറയുന്നു.
Next Article