ദമ്പതിമാര്‍ക്കിടയില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് പരസ്പര വിശ്വാസം. ഈ വിശ്വാസം തകരുന്നതോടെയാണ് ഭാര്യയോ അല്ലെങ്കില്‍ ഭര്‍ത്താവോ മറ്റ് ബന്ധങ്ങളിലേക്ക് പോകുന്നത്. എന്തുതന്നെയായാലും ഒരാള്‍ മറ്റൊരാളെ ചതിക്കുമോ എന്ന കാര്യം നമുക്ക് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ലെന്നതാണ് വസ്തുത.
സ്ത്രീകളുടെ കിടപ്പറയിലെ ചില പെരുമാറ്റം നിരീക്ഷിക്കുന്നതിലൂടെ അവര്‍ നിങ്ങളെ ചതിക്കുമോ എന്ന കാര്യം മുന്‍കൂട്ടി പറയാനാകുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കിടപ്പറയില്‍ വ്യാജ രതിമുര്‍ച്ഛ അഭിനയിക്കുന്ന പങ്കാളിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അവര്‍ നിങ്ങളെ വഞ്ചിച്ച് മറ്റ് പങ്കാളികളെ തേടിപ്പോകുമെന്നാണ് പുതിയ കണ്ടെത്തല്‍.
138 സ്ത്രീകളിലും 121 പുരുഷന്‍മാരിലും നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്. പങ്കാളിയുടെ രതിമുര്‍ച്ഛയെ കുറിച്ചുള്ള വ്യത്യസ്തമായ ചോദ്യങ്ങള്‍ സര്‍വേയില്‍ പങ്കെടുത്ത ആളുകളോട് ചോദിച്ചാണ് വ്യാജ രതിമുര്‍ച്ഛ അഭിനയിച്ചവര്‍ പങ്കാളിയെ വഞ്ചിക്കാനുള്ള സാധ്യത കൂടുതലാണെന്ന കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്.