മൃതസഞ്ജീവനി പോലെയാണ് സബര്‍ജല്ലി. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് സബര്‍ജല്ലി നമുക്ക് നല്‍കുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്. നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാകുന്ന പിയര്‍ പഴമാണ് സബര്‍ജല്ലി.
കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല പഴമാണ് സബര്‍ജല്ലി. അതിനാല്‍ തന്നെ അത് ഹൃദയാഘാതത്തെ വളരെ വിദഗ്ധമായി നേരിടുന്നു. കൂടാതെ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ഈ പഴത്തിനുണ്ട്. പ്രത്യേകിച്ചും സ്ത്രീകളില്‍ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത മുപ്പത്തിനാലു ശതമാനം വരെ കുറയ്ക്കുന്നുയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സബര്‍ജല്ലിയില്‍ അടങ്ങിയിട്ടുള്ള ഗ്ലിസറിന്‍ കണ്ടന്റ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായകമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, കോപ്പര്‍ എന്നിവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും സബര്‍ജല്ലി ഉത്തമമാണ്. ഭക്ഷണശേഷം ഉറങ്ങുന്നതിനു മുന്‍പ് ഒരു കഷ്ണം സബര്‍ജല്ലി ശീലമാക്കുന്നത് നല്ലതാണ്. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സബര്‍ജല്ലി ഒന്നാം സ്ഥാനത്താണ്. ദിവസവും സബര്‍ജല്ലി കഴിക്കുന്നത് ശാരീരികമായ എല്ലാ ക്ഷീണത്തേയും ഇല്ലാതാക്കുന്നു. അതുപോലെ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും സബര്‍ജല്ലി സഹായിക്കും. കൂടാതെ തൊണ്ട വേദനയെ നിശ്ശേഷം മാറുന്നതിന് സബര്‍ജല്ലി ജ്യൂസ് ഉത്തമമാണ്.