വിറ്റാമിന്‍ സി ശരീരത്തിന് നിര്‍ബന്ധം, കാരണം ഇതാണ്!

ശ്രീനു എസ്
തിങ്കള്‍, 19 ജൂലൈ 2021 (11:58 IST)
ശരീരത്തിന് ഏറ്റവും ആവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിന്‍ സി. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചര്‍മ സംരക്ഷണത്തിനും യൗവനം നിലനിര്‍ത്താനും വിറ്റാമിന്‍ സി സഹായിക്കുന്നു. വിറ്റാമിന്‍ സി ദിവസവും ശരീരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കാരണം വിറ്റാമിന്‍ സി ശരീരം സംഭരിച്ചു വയ്ക്കാറില്ല. മൂത്രത്തിലൂടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ വിറ്റാന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. 
 
മുറിവുകള്‍ ഉണങ്ങാനും എല്ലുകളുടെയും പല്ലുകളുടെയും ഉറപ്പിനും വിറ്റാമിന്‍ സി സഹായിക്കുന്നു. ശരീരത്തിന് സ്വയം ഉല്‍പാദിപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ട് ആഹാരത്തിലൂടെയാണ് വിറ്റാമിന്‍ സി ലഭിക്കുന്നത്. ശരീരം പ്രായമാകാതെ സംരക്ഷിക്കുന്ന പ്രോട്ടീനായ കൊളാജിന്‍ ഉല്‍പാദനത്തെ വിറ്റാമിന്‍ സി ഉത്തേജിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article