വ്യായാമവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ജൂണ്‍ 2022 (13:43 IST)
ഹൃദയപേശികളിലേക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നത്. കൊഴുപ്പടിഞ്ഞു കൂടിയാല്‍ രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങുകയും ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കുകയും ചെയ്യും. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കും. അങ്ങിനെ ഹൃദയപേശികള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
 
ജീവിത രീതിയിലേയും ഭക്ഷണരീതിയിലേയും മാറ്റമാണ് ഹാര്‍ട്ട് അറ്റാക്ക് രോഗികളുടെ എണ്ണം പകുതി മടങ്ങ് വര്‍ധിക്കാന്‍ കാരണമായത്. ഒരല്‍പം കരുതലും ശ്രദ്ധയും വെച്ചുപുലര്‍ത്തുകയാണെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. കൊറോണറി ധമനികളില്‍ ബ്ലോക്കുണ്ടാകുന്ന അവസ്ഥ ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ ശാശ്വതമായ രോഗമുക്തി ലഭിക്കില്ല. അതിനാല്‍ രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് രോഗപ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article