കരളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന ജാതിക്ക!

നിഹാരിക കെ.എസ്

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (08:54 IST)
ജാതിക്ക ഔഷധമായി ആയുർവേദത്തിൽ ഉപയോ​ഗിക്കാറുണ്ട്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ജാതിക്ക. നീർവീക്കം, സന്ധി വേദന, പേശി വേദന, വ്രണങ്ങൾ എന്നിവയെ ചികിത്സിക്കാനും ആരോഗ്യത്തിനുമൊക്കെ ജാതിക്ക ഉപയോഗിക്കാറുണ്ട്. 
 
സമ്മർദം കുറയ്ക്കുന്നതിനും ജാതിയ്ക്ക ഏറെ സഹായകരമാണ്. ചർമത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും ജാതിക്കയുടെ തൊലിയും അത് പൊടിച്ചെടുക്കുന്നതും നല്ലതാണ്. ഇതിൽ അടങ്ങിയ ആൻറിഓക്സിഡൻറുകൾ ചർമത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. ചർമത്തിന്റെ നിറ വ്യത്യാസം മാറി നല്ല തിളക്കം ലഭിക്കാൻ ജാതിയ്ക്ക നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സിയാണ് ചർമ്മത്തിന് തിളക്കം നൽകുന്നത്.
 
ഇതിലെ നാരുകൾ മലവിസർജ്ജനത്തെ സഹായിക്കും. 100 ഗ്രാം ജാതിക്കയിൽ 2.9 ഗ്രാം മാംഗനീസ് അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. കൂടാതെ, ജാതിക്കയിലെ മസെലിഗ്നാൻ എന്ന സംയുക്തം ദന്തക്ഷയങ്ങൾ തടയാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ ഗുണങ്ങൾ കാരണം, ചില ടൂത്ത് പേസ്റ്റ് ഫോർമുലേഷനുകളിലും ജാതിക്ക ഉൾപ്പെടുത്തിയിട്ടുണ്ട്.
 
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജാതിക്ക മികച്ചതാണ്. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ വായിൽ നിന്ന് നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍