തടി കുറഞ്ഞുവെന്നു ആരങ്കിലും പറയുന്നതു കേട്ടാല്‍ ഭൂരിഭാഗം പേര്‍ക്കും വളരെയേറെ സന്തോഷമായിരിയ്ക്കും അനുഭവപ്പെടുക. എന്തെന്നാല്‍ സൗന്ദര്യം നിര്‍ണയിക്കുന്നതില്‍ തടിയ്ക്ക് വളരെയേറെ പ്രധാന്യമുണ്ടെന്നതാണ് ഇതിന് കാരണം. സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും തടി കൂടാതിരിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇനി തടി കുറക്കാന്‍ വിപണിയില്‍ കിട്ടുന്ന കൃത്രിമമാര്‍ഗങ്ങള്‍ക്കു പിന്നാലെ പോകേണ്ട ആവശ്യമില്ല. ഈ ഒരു പാനീയം മാത്രം മതി... ഒരു മാസത്തിനകം നിങ്ങളുടെ കുറയ്ക്കാന്‍..
തടികുറക്കാനുള്ള ഏറ്റവും നല്ലൊരു ഉപാധിയാണ് ചെറുനാരങ്ങ. ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ചെറുനാരങ്ങാവെള്ളം ഒരു മാസം ഉപയോഗിച്ചാല്‍ പത്ത് കിലോ വരെ തടികുറക്കാന്‍ കഴിയും. ഈ പാനീയം തയ്യാറാക്കാന്‍ ചെറുനാരങ്ങ, മുളകുപൊടി, തേന്‍, കുരുമുളകുപൊടി, വെള്ളം എന്നിവയാണ് ആവശ്യം. ആദ്യമായി ചെറുനാരങ്ങ പിഴിഞ്ഞു ജ്യൂസെടുക്കുക. ഇതില്‍ വെള്ളം ചേര്‍ക്കുക. പിന്നീട് തേന്‍ ചേര്‍ത്തിളക്കിയ ശേഷം ഇതിലേയ്ക്ക് കുരുമുളുകു, മുളകുപൊടികള്‍ ചേര്‍ത്തിളക്കുക.
അതിനുശേഷം ഇതിലേക്ക് ഒരു കപ്പു ചൂടുവെള്ളം ചേര്‍ത്തിളക്കുക. തുടര്‍ന്ന് ഒരു ചെറുനാരങ്ങാക്കഷ്ണവും ഇതിലേയ്ക്കിടുക. ഈ മിശ്രിതം തണുത്ത ശേഷം കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് അടുപ്പിച്ച് ഒരുമാസം കുടിയ്ക്കുന്നതിലൂടെ പത്ത് കിലോ വരെ കുറയാന്‍ സഹായിക്കും. തടിയും വയറും കുറയാന്‍ മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കാനും ലിവറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഉത്തമമാണ്. തേന്‍ കൊഴുപ്പു കത്തിച്ചു കളയുകയും ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പും വിഷാംശവും നീക്കുകയും മുളകുപൊടികള്‍ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും.