കൂടുതല്‍ സ്‌ട്രെയിന്‍ എടുക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഈ രോഗം തീര്‍ച്ചയായും ഉണ്ട് !

Webdunia
ശനി, 13 മെയ് 2017 (10:57 IST)
കണ്ണിനു ചുറ്റും കാണപ്പെടുന്ന കറുത്തനിറം സ്‌ത്രീകളെയും പുരുഷന്‍‌മാരെയും ഒരുപോലെയുള്ള  പ്രശ്‌നമാണ്. ഉറക്കക്കുറവാണ് ഇതിന് കാരണമെന്ന് പലരും പറയാറുണ്ട് . എന്നാല്‍ ഉറക്കക്കുറവ് മാത്രമല്ല കണ്ണിന് പതിവിലും കൂടുതലായി സ്‌ട്രെയിന്‍ നല്‍കുന്നതൂം ഇതിന് കാരണമാണ്.
 
മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ ദീര്‍ഘ നേരം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങിയാല്‍ കണ്ണിനു ചുറ്റും കറുത്തനിറം ഉണ്ടാകുന്നത് തടയാന്‍ സാധിക്കും. കമ്പ്യൂട്ടറിന് മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരാണെങ്കില്‍ നിശ്ചിത സമയത്ത് കണ്ണിന് വിശ്രമം നല്‍കണം.
 
സണ്‍ പ്രൊട്ടക്ഷൻ ഫാക്ട്ര്‍ കുറഞ്ഞത് പതിനഞ്ച് എങ്കിലും ഉള്ള സൺ സ്ക്രീൻ ഉപയോഗിക്കണം. പകൽ പുറത്തിറങ്ങുന്നതിനു 20 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം. കറുപ്പു കുറയ്ക്കുന്ന ക്രീമുകൾ രാത്രിയിൽ പുരട്ടാനായി നൽകും കൺപോളയിലെ ചർമം മൃദുലമായതിനാൽ മുഖത്തിന്റെ മറ്റു ഭാഗങ്ങളിലെ കറുപ്പു മാറ്റാനായി നൽകുന്ന ക്രീമുകൾ ഒരു കാരണവശാലും കണ്ണിനു ചുറ്റും പുരട്ടരുത്.
Next Article