ലൈംഗിക ബന്ധം എന്ന് കേട്ടാല്‍ വെറുക്കപ്പെടേണ്ട അല്ലെങ്കില്‍ ഒരു പാപമാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ നമുക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ലൈംഗികത എന്നത് വെറുക്കപ്പെടേണ്ട ഒരു പദമല്ലെന്നും ആരോഗ്യപരമായും മാനസികപരമായും നിരവധി ഗുണങ്ങളുള്ള ഒന്നാണെന്നതുമാണ് സത്യം. മാനസിക സമ്മര്‍ദ്ദവും മറ്റ് അസുഖങ്ങളും കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ലൈംഗികതയിലൂടെ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ലൈംഗിക സമയത്തുണ്ടാകുന്ന ഓക്‌സിടോസിന്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇവര്‍ക്കിടയിലെ പരസ്പരമുള്ള പ്രണയത്തെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഓക്‌സിടോസിന്‍ ശരീരത്തിലെ എന്‍ഡോര്‍ഫിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് വേദനസംഹാരിയുടെ ഗുണമാണ് നല്‍കുന്നത്. നമ്മുടെ പേശികള്‍ക്ക് ബലം നല്‍കുന്നതിനും സെക്‌സ് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സെക്‌സിനു കഴിയും. ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമായ ഒന്നാണ് ലൈംഗികത.
സുഖകരമായ ലൈംഗികത നല്ല ഉറക്കത്തിന് സഹായിക്കുന്നു. കൂടാതെ ഉന്‍മേഷത്തോടെ ജോലികള്‍ ചെയ്യാനും ഇത് സഹായകമാണ്‍. അതുപോലെ സുഖകരമായ ലൈംഗികത പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നുയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കലോറി കുറയ്ക്കുന്ന കാര്യത്തിലും സെക്‌സിന് കഴിയും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സെക്‌സ് സഹായകമാണ്. ഇമ്മ്യൂണോഗ്ലോബിന്‍ എ എന്ന ആന്റിബോഡിയാണ് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.