കളിയരങ്ങിലെ സൌഹൃദം

FILEFILE
നാലു പതിറ്റാണ്ടായി കഥകളി രംഗത്ത് പ്രണയജോഡികളായി ആടിയ കലാമണ്ഡലം ഗോപിയുടെയും കോട്ടയ്ക്കല്‍ ശിവരാമന്‍റെയും സൌഹൃദത്തിന് അതിര്‍വരമ്പുകളില്ല.

തങ്ങളുടെ സൌഹൃദത്തിന് മുജ്ജന്മ ബന്ധമാണുള്ളതെന്ന് ഇരുവരും സമ്മതിക്കുന്നു. ജീവിതത്തിന്‍റെ ഭൂരിഭാഗവും ഇരുവരും ചെലവിട്ടത് അരങ്ങത്താണ്. ദമയന്തിയായി ശിവരാമനും നളനായി കോട്ടയ്ക്കല്‍ ഗോപിയും അരങ്ങത്ത് വരുമ്പോള്‍ കാണികള്‍ ലയിച്ച് നില്‍ക്കും.

കഷ്ടിച്ച് വേഷം കെട്ടി നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ കൂട്ടുകാരായതാണ് കോട്ടയ്ക്കല്‍ ശിവരാമനും കലാമണ്ഡലം ഗോപിയും.

ശിവരാമന്‍റെ ഗുരു വാഴേങ്കട കുഞ്ചുനായരാണ് തങ്ങളെ തമ്മിലടുപ്പിച്ചത്. ശിവരാമനെ സ്നേഹിച്ചതിനേക്കാള്‍ തന്നെ വാഴേങ്കട സ്നേഹിച്ചിരുന്നുവെന്ന് ഗോപി പറയുന്നു. ഞങ്ങളുടെ കുടുംബങ്ങളും തമ്മിലും വലിയ സ്നേഹത്തില്‍ ഒരു കൂട്ടു കുടുംബം പോലെയാണ് കഴിയുന്നത്.

1995 വരെ മിക്ക കളികളിലും ശിവരാമനും ഗോപിയും ഒന്നിച്ചുണ്ടായിരുന്നു. ഇപ്പോള്‍ ശിവരാമന്‍ കുറച്ചു നാളായി രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്. മിക്കപ്പോഴും കളി കഴിഞ്ഞാല്‍ ഗോപിയാശാന്‍ തങ്ങുന്നത് ശിവരാമന്‍റെ വീട്ടിലാണ്. ഗോപിക്കായി ഒരു പായയും തലയിണയും എപ്പോഴും ശിവരാമന്‍ കരുതിയിരിക്കും.
FILEFILE
FILEFILE

ശിവരാമന്‍റെ സ്ത്രീവേഷം കണ്ട് ഭ്രമിച്ചു പോയ ഒട്ടേറെ നമ്പൂതിരിമാര്‍ മഞ്ചേരിയിലും തൃപ്പൂണിത്തുറയിലും ഉണ്ടായിരുന്നു. അരങ്ങില്‍ ജീവിതം വിസ്തരിച്ച് അഘോഷമാക്കിയ സുഹൃത്തുക്കളുടെ സ്നേഹത്തിന് ജീവിതത്തിന്‍റെ സായാഹ്ന കാലത്തും ഒട്ടും കുറവു വന്നിട്ടില്ല.

തങ്ങളുടെ സൌഹൃദം തകര്‍ക്കാന്‍ പലരും ശ്രമിച്ചെങ്കിലും ബന്ധത്തിന് കുറച്ചുകൂടി ദൃഢത വരാനേ അത് ഉപകരിച്ചുള്ളൂവെന്ന് ശിവരാമന്‍ സാക്‍ഷ്യപ്പെടുത്തുന്നു.