ഞാനെന്തിന് അഭിനയിക്കണം? - വിമർശകരോട് ആഞ്ഞടിച്ച് നെയ്മർ

തിങ്കള്‍, 23 ജൂലൈ 2018 (11:26 IST)
റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. പക്ഷേ, ബ്രസീലിന്റെ പ്രകടനത്തേക്കാൾ ശ്രദ്ധ പിടിച്ചുപറ്റിയത് നെയ്മറിന്റെ വീഴ്ചയായിരുന്നു. എല്ലാ മത്സരങ്ങളിലും തനിക്കെതിരായ ഫൗളിനെ ഓവറാക്കി കാണിക്കുന്ന നെയ്മറെ പരിഹസിച്ച് മുന്‍ ഫുട്ബോള്‍ ഇതിഹാസങ്ങളടക്കം രംഗത്തെത്തിയിരുന്നു. 
 
കാറ്റടിച്ചാല്‍ വീഴുന്ന താരമാണു നെയ്മറെന്നു പറഞ്ഞ് നിരവധി ട്രോളുകളും താരത്തിനെതിരെ വന്നിരുന്നു. തന്റെ വീഴ്ചയെ പരിഹസിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നെയ്മർ. ലോകകപ്പിനിടെ നിരവധി തവണയാണ് താന്‍ എതിര്‍ ടീമിന്റെ ടാക്ലിങിന് ഇരയായതെന്നു താരം പറയുന്നു.  
 
ബ്രസീലില്‍ തന്റെ പേരിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നടക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ എ.എഫ്.പിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു നെയ്മറിന്റെ പ്രതികരണം. ഫൗള്‍ ചെയ്യുന്നയാളേക്കാള്‍ ഫൗളിന് ഇരയാകുന്നയാളെ വിമര്‍ശിക്കുന്നതാണ് ആളുകളുടെ ഇപ്പോഴത്തെ രീതിയെന്ന് നെയ്മർ പറയുന്നു. 
 
എതിരാളികളെ തോൽ‌പ്പിച്ച് മുന്നേറാ‍നാണ് താൻ വന്നതെന്നും എതിരാളികളുടെ ചവിട്ട് കൊള്ളാനല്ലെന്നും പരിഹസിച്ചവരോട് അതേ ഭാഷയിൽ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് നെയ്മർ.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍