ലോകകപ്പ് ജയിച്ചിട്ടും ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ ബ്രസീല്‍ തന്നെയാണ് ഇപ്പോഴും ഫിഫ റാങ്കിങ്ങില്‍ ഒന്നാമത്. അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്. ഫ്രാന്‍സാണ് മൂന്നാമത്.
ലോകകപ്പ് നേടിയിട്ടും എന്തുകൊണ്ടാണ് അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാമത് എത്താതിരുന്നത് എന്ന സംശയമാണ് ഫുട്‌ബോള്‍ ആരാധകര്‍ക്ക്. അതിനുള്ള ഉത്തരം ഇതാണ്. അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചെങ്കിലും അത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. ഇതാണ് ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കാതെ പോയതിനു കാരണം. പെനാല്‍റ്റി ഷൂട്ടൗട്ടിലെ ജയത്തിനു സാധാരണ സമയത്ത് ജയിക്കുന്നതിനേക്കാള്‍ പോയിന്റ് കുറവേ ലഭിക്കൂ. അര്‍ജന്റീന ആദ്യ 90 മിനിറ്റിലോ അല്ലെങ്കില്‍ എക്‌സ്ട്രാ സമയത്തോ ജയിച്ചിരുന്നെങ്കില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു.