ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പ് നടത്തി മലയാളി താരം സഞ്ജു സാംസണ്. ടി20 ബാറ്റിംഗ് റാങ്കിംഗില്‍ 91 സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറിയ സഞ്ജു ലിസ്റ്റില്‍ 65മത് സ്ഥാനത്താണ്. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്.
ബംഗ്ലാദേശിനെതിരെ 47 പന്തില്‍ 11 റണ്‍സാണ് സഞജു അടിച്ചെടുത്തത്. 11 ബൗണ്ടറികളും 8 സിക്സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. 3 മത്സരങ്ങളടങ്ങിയ സീരീസില്‍ 150 റണ്‍സാണ് സഞ്ജു നേടിയത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ഓള് റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി റാങ്കിംഗില്‍ 255 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 72ആം സ്ഥാനത്തെത്തി. 22 സ്ഥാനങ്ങള്‍ മുന്നേറിയ റിങ്കു സിംഗ് പട്ടികയില്‍ 43 സ്ഥാനത്താണ്.