വെയ്ൻ റൂണി ഇംഗ്ളണ്ട് ക്യാപ്‌റ്റന്‍
ഇംഗ്ളണ്ട് ഫുട്ബാൾ ടീമിന്റെ നായകനായി സ്റ്റാർ സ്ട്രൈക്കർ വെയ്ൻ റൂണിയെ നിയമിച്ചു. ലോകകപ്പിന് ശേഷം വിരമിച്ച സ്റ്റീവൻ ജെറാഡിന് പകരമായിട്ടാണ് റൂണിയെ നിയമിച്ചത്.
അടുത്ത ആഴ്ച നോർവെയ്ക്കെതിരെ നടക്കുന്ന സൗഹൃദമത്സരത്തിൽ റൂണിയായിരിക്കും ഇംഗ്ളണ്ടിനെ നയിക്കുക. 2003ൽ ഇംഗ്ളണ്ടിനായി അരങ്ങേറിയ റൂണി ഇതുവരെ 95 മത്സരങ്ങളിൽ കളിച്ചു. 40 ഗോളുകളും നേടിയിട്ടുണ്ട്.
അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ളബിന്റെ ക്യാപ്ടനായും റൂണിയെ തെരഞ്ഞെടുത്തിരുന്നു. സീനിയർ താരങ്ങളായ സ്റ്റീവൻ ജെറാഡ്, ഫ്രാങ്ക് ലംപാർഡ് എന്നിവർ വിരമിച്ചതോടെയാണ് റൂണിക്ക് നറുക്ക് വീണത്.