ഇംഗ്ലിഷ് പ്രീമിയർ ലീഗ്: ആർസനൽ, ചെൽസി, യുണൈറ്റഡ് ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

ചൊവ്വ, 27 ഡിസം‌ബര്‍ 2016 (09:59 IST)
ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പ്രമുഖ ടീമുകള്‍ക്ക് ജയം. ആർസനൽ 1–0ന് വെസ്റ്റ്ബ്രോമിനെ തോൽപിച്ചപ്പോള്‍ ചെൽസി 3–0നാണ് ബോൺമൈത്തിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. വെസ്റ്റ്ഹാം സ്വാൻസി സിറ്റിയെ 4–1നു തോല്പിച്ചു.  
 
അതേസമയം, നിലവിലെ ജേതാക്കളായ ലെസ്റ്റർ സിറ്റി എവർട്ടനോടു 2–0നാണ് തോല്‍‌വി ഏറ്റുവാങ്ങിയത്. സണ്ടർലാൻഡിനെതിരെ 3–1ന് യുണൈറ്റഡ് ജയിച്ചപ്പോള്‍ വാറ്റ്ഫോർഡ്– ക്രിസ്റ്റൽ പാലസ് 1–1 സമനിലയിൽ പിരിയുകയും ചെയ്തു. 
 
46 പോയിന്റോടെ ചെൽസിയാണ് ഒന്നാം സ്ഥാനത്ത്. ലിവർപൂൾ, ആർസനൽ, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം എന്നീ ടീമുകലാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം പിടിച്ച ടീമുകള്‍. 

വെബ്ദുനിയ വായിക്കുക