യൂറോപ്യന്‍ ഫുട്‌ബോളിന്റെ നിലവാരം കുറഞ്ഞു, ഇനി യൂറോപ്പിലേക്കില്ല: സൗദി ലീഗ് എംഎല്‍എസിനേക്കാള്‍ മികച്ചതെന്ന് റൊണാള്‍ഡോ

Webdunia
ചൊവ്വ, 18 ജൂലൈ 2023 (14:26 IST)
യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് ഇനി മടങ്ങില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോപ്പിലേക്കുള്ള വാതി പൂര്‍ണ്ണമായും താന്‍ അടച്ചിരിക്കുകയാണെന്നും റൊണാള്‍ഡോ പറഞ്ഞു. എനിക്ക് 38 വയസ്സായി. യൂറോപ്യന്‍ ഫുട്‌ബോളിന് വളരെയധികം നിലവാരം നഷ്ടമായി. യൂറോപ്പില്‍ ആകെ നല്ലതായുള്ളത് പ്രീമിയര്‍ ലീഗാണ്. അവര്‍ മറ്റ് ലീഗുകളേക്കാള്‍ വളരെ മുന്നിലാണ് റൊണാള്‍ഡോ പറഞ്ഞു.
 
അതേസമയം ലയണല്‍ മെസ്സി പോയ അമേരിക്കന്‍ ലീഗിനേക്കാള്‍ മികച്ചതാണ് സൗദി പ്രോ ലീഗെന്നും റൊണാള്‍ഡോ പറയുന്നു. എംഎല്‍എസിനേക്കാള്‍ മികച്ചതാണ് സൗദി ലീഗ്. ഞാന്‍ ഒരു യൂറോപ്യന്‍ ക്ലബിലേക്കും തിരിച്ചുവരില്ലെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്. ഞാന്‍ സൗദി ലീഗിലേക്കുള്ള വഴി തുറന്നു. ഇപ്പോള്‍ എല്ലാ കളിക്കാരും ഇവിടേക്ക് വരുന്നു. ഞാന്‍ യുവന്റസിലേക്ക് പോകുമ്പോള്‍ സിരി എ മരിച്ചിരുന്നു. ഞാന്‍ അവിടെ പോയ ശേഷമാണ് അത് പുനരിജ്ജീവിച്ചത്. ക്രിസ്റ്റ്യാനോ എവിടെ പോയാലും ഒരു താത്പര്യം ജനിപ്പിക്കുന്നു. ഞാന്‍ സൗദി ലീഗിലേക്ക് വന്നപ്പോള്‍ പലരും വിമര്‍ശിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നോക്കു. റൊണാള്‍ഡോ ചോദിക്കുന്നു.
 
ഞാന്‍ സൗദിയിലേക്ക് ഒരു വഴി തുറന്നു. ഇപ്പോള്‍ എല്ലാ കളിക്കാരും ഇവിടെ വരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ മികച്ച കളിക്കാര്‍ സൗദി ലീഗിലേക്ക് വരും. ഒരു വര്‍ഷത്തിനുള്ളില്‍ സൗദി ലീഗ് ടര്‍ക്കിഷ് ലീഗിനെയും ഡച്ച് ലീഗിനെയും മറികടക്കും. റൊണാള്‍ഡോ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article