അച്ഛന്റെ വഴിയെ പന്തു തട്ടുന്ന കുഞ്ഞു റൊണാൾഡൊ

Webdunia
തിങ്കള്‍, 16 ഏപ്രില്‍ 2018 (15:15 IST)
അച്ഛൻ ഫുട്ബോൾ ലോകത്ത് നടത്തിയ വിസ്മയങ്ങൾ കണ്ടു വളർന്നതാണ് കുഞ്ഞു റൊണാൾഡൊ. അപ്പോൾ ആ മകൻ അച്ഛന്റെ വഴിയെ പന്തു തട്ടാതെ തരമില്ല. ആരാധകരുടെ ആവേശമായ റൊണാൾഡൊ റയലിനു വേണ്ടി കാൽപന്തിന്റെ താളത്തിൽ വലചലിപ്പിച്ചുകൊണ്ടിരുന്നപ്പൊൾ കുഞ്ഞു റൊണാൾഡോയും അതേ വഴിയിലായിരുന്നു.
 
ഇതിഹാസതാരം റൊണാൾഡൊ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത മകന്റെ ചിത്രം ഒരു വരവറിയിക്കലിന്റെയാണ് ഒരു പിൻഗാമിയുടെ വരവറിയിക്കൽ. തന്റെ സ്കൂളിനു വേണ്ടി കപ്പുയർത്താൻ ബെസ്റ്റ് സ്കോറർ ആയിരിക്കുന്നു കുഞ്ഞു റൊണാൾഡൊ. അമ്മയോടൊപ്പം കയ്യിൽ കിരീടങ്ങളുമായി നിൽക്കുന്ന മകന്റെ ചിത്രത്തിനടിയിൽ സ്കളിനു വേണ്ടി ടോപ് സ്കോറർ പദവി നേടിയ മകന് അഭിനന്ദനങ്ങൾ എന്ന് ക്രിസ്റ്റിനൊ കുറിച്ചിരിക്കുന്നു. 
 
ക്രിസ്റ്റിനൊ തന്നെ മുൻപും മകന്റെ പ്രകടനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർകായി പങ്കു വച്ചിരുന്നു അച്ഛന്റെ അതേ രീതിയാണ് മകനും കളിയിൽ പിൻതുടരുന്നത് എന്നാണ് ആരാധകർ പറയാറുള്ളത്. മുൻപ് യുവന്റസിനെതിരെ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ കിക്ക് ഗോള്‍ അനുകരിച്ച് റോണോ ജൂനിയര്‍ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article