ജൂലൈ 15 മുതല്‍ 24 വരെയാണ് ഐ പി എല്‍ മോഡലില്‍ ഒരെ സമയം അഞ്ച് പേര്‍ കളിക്കുന്ന പ്രീമിയര്‍ ഫുട്‌സാല്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ, മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റെയാന്‍ ഗിഗ്‌സ്, മുന്‍ അര്‍ജന്റീനന്‍ താരം ഹെര്‍നാന്‍ ക്രസ്‌പോ, മുന്‍ ഇംഗ്ലീഷ് താരം പോള്‍ ഷോള്‍സ് എന്നീ കാല്‍പന്തുകളിയിലെ അതികായന്മാരാണ് ഇന്ത്യയിലേക്കെത്തുന്നത്.
കൊച്ചി അടക്കം ഇന്ത്യയിലെ എട്ട് നഗരങ്ങള്‍ കേന്ദ്രമായ ഫ്രാഞ്ചൈസികളെ പങ്കെടുപ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവടങ്ങളില്‍ നിന്നാണ് മറ്റ് ടീമുകള്‍. ഇതില്‍ ഗോവ ടീമിന്റെ മാര്‍ക്വീ താരമായാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ എത്തുന്നത്.