ബെനറ്റിസിനെ റയല്‍ പുറത്താക്കി; സിദാന്‍ വമ്പന്മാരെ പരിശീലിപ്പിക്കും

Webdunia
ചൊവ്വ, 5 ജനുവരി 2016 (10:29 IST)
തുടര്‍ച്ചയായ തോല്‍‌വിയുടെ പശ്ചാത്തലത്തില്‍ സ്പാനിഷ് ക്ലബായ റയൽ മഡ്രിഡ് കോച്ച് റാഫേൽ ബെനറ്റിസിനെ പുറത്താക്കി. ബെനിറ്റ്സിനു പകരം മുന്‍ ഫ്രഞ്ച് സൂപ്പര്‍താരവും റയൽ മഡ്രിഡ് ബി ടീം കോച്ചുമായ സിനദീന്‍ സിദാനെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിയമിച്ചു.

മാനജ്മെൻറിന്റെ അടിയന്തിര യോഗത്തിന് ശേഷമാണ് ബെനറ്റിസിനെ പുറത്താക്കാനുള്ള തീരുമാനം പുറത്തുവന്നത്. ജൂണില്‍ ജൂണില്‍ കാര്‍ലോ ആഞ്ചലോട്ടിക്കു പകരക്കാരനായാണ് റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് ബെനിറ്റ്സിന് എത്തുന്നത്. റയലിലെത്തിയ ബെനറ്റിസിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. മുതിര്‍ന്ന കളിക്കാരും ക്ലബ് അധികൃതരുമായി സ്വരച്ചേര്‍ച്ചയില്ലാതെ മുന്നോട്ടു പോയ ബെനറ്റിസിന് നവംബറിൽ നടന്ന എൽ ക്ലാസിക്കോയിൽ ബാഴ്‌സയോട് 4-0ന് തോറ്റതും ബെനറ്റിസിന് തിരിച്ചടിയാകുകയായിരുന്നു. തനിക്കും ക്ലബ് പ്രസിഡൻറായ ഫ്ലോറൻറിനോ പെരസിനെതിരെയും മാധ്യമങ്ങൾ ക്യാമ്പയിൻ നടത്തുന്നുണ്ടെന്ന് കഴിഞ്ഞദിവസം ബെനറ്റിസ് ആരോപിച്ചതിന് പിന്നാലെയാണ്

1998 ലോകകപ്പിലും 2000ലെ യൂറോ കപ്പിലും ഫ്രാൻസിനെ ചാമ്പ്യന്‍‌മാരാക്കിയ സിദാന് വൻ താരങ്ങളെ പരിശീലിപ്പിച്ച് പരിചയമില്ല എന്ന കുറവുണ്ട്. അതേസമയം, തന്റെ ഹൃദയവും ആത്മാവും പുതിയ ജോലിക്ക് സമർപ്പിക്കാൻ പോവുകയാണെന്ന് സിദാൻ പുതിയ തീരുമാനത്തിൽ പ്രതികരിച്ചു.