ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും തകര്‍പ്പന്‍ ജയം

തിങ്കള്‍, 14 നവം‌ബര്‍ 2016 (12:09 IST)
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കരുത്തന്‍മാരായ ബല്‍ജിയത്തിനും പോര്‍ചുഗലിനും തകര്‍പ്പന്‍ ജയം. ലാത്‌വിയക്കെതിരെ സൂപ്പര്‍താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്റെ ബലത്തില്‍ 4-1നാണ് പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. 
 
എന്നാല്‍ താരതമ്യേന ദുര്‍ബലരായ എസ്റ്റോണിയക്കെതിരെ 7-1 നാണ് ബെല്‍ജിയം വിജയിച്ചത്. മത്സരത്തിന്റെ ഏട്ടാം മിനുറ്റുമുതല്‍ ബെല്‍ജിയം ഗോള്‍ വര്‍ഷം ആരംഭിച്ചു. തോമസ് മ്യൂനിയറായിരുന്നു ഗോള്‍ നേടിയത്. തുടര്‍ന്ന് ഡ്രെഡ് മെര്‍ട്ടനും ലൂക്കാക്കുവും ഇരട്ടഗോളുകളും നേടി.
 
മറ്റൊരു മത്സരത്തില്‍ ഹോളണ്ട് ലക്‌സംബര്‍ഗിനെ പരാജയപ്പെടുത്തി. ഡീപേ നേടിയ ഇരട്ട ഗോളിന്റേയും ആര്യന്‍ റോബന്റെ ഒരു ഗോളിന്റേയും പിന്‍ബലത്തിലാണ് ഹോളണ്ട് ലംക്‌സംബര്‍ഗിനെ പരാജയപ്പെടുത്തിയത്.  
 

വെബ്ദുനിയ വായിക്കുക