ഷൂട്ടൗട്ടിലേക്ക് പോകട്ടെ, നമുക്ക് ഗുണം ചെയ്യും; മത്സരത്തിനിടെ വാന്‍ ഗാല്‍ പറഞ്ഞു, എക്‌സ്ട്രാ സമയത്ത് പ്രതിരോധ ഫുട്‌ബോള്‍ കളിച്ച് കിട്ടിയത് എട്ടിന്റെ പണി !

ശനി, 10 ഡിസം‌ബര്‍ 2022 (14:03 IST)
അര്‍ജന്റീനയ്‌ക്കെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടിലെ തോല്‍വി നെതര്‍ലന്‍ഡ്‌സ് ചോദിച്ചുവാങ്ങിയത്. രണ്ട് ഗോളിന്റെ ലീഡില്‍ നില്‍ക്കുകയായിരുന്ന അര്‍ജന്റീനയ്ക്ക് നിശ്ചിത സമയം അവസാനിക്കുന്നതിനു മുന്‍പ് രണ്ട് ഗോള്‍ മടക്കിയ നെതര്‍ലന്‍ഡ്‌സ് അധിക സമയത്ത് പൂര്‍ണമായി പ്രതിരോധ ഫുട്‌ബോളിലേക്ക് വലിഞ്ഞതാണ് തിരിച്ചടിയായത്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോകുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് കരുതിയാണ് നെതര്‍ലന്‍ഡ്‌സ് അധിക സമയത്ത് പ്രതിരോധത്തില്‍ ശ്രദ്ധയൂന്നി കളിച്ചത്. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന് അര്‍ജന്റീനയോട് തോല്‍വി വഴങ്ങാനായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ വിധി. 
 
മത്സരശേഷം നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ വാന്‍ ഗാലിനെതിരെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് രംഗത്തെത്തി. കളിക്കിടെ മോശം രീതിയില്‍ വാന്‍ ഗാല്‍ ഇടപെട്ടെന്നാണ് മാര്‍ട്ടിനെസിന്റെ ആരോപണം. 
 
' 'പെനാല്‍റ്റിയില്‍ നമുക്ക് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകും. മത്സരം പെനാല്‍റ്റിയിലേക്ക് പോയാല്‍ നമ്മള്‍ ഉറപ്പായും ജയിക്കും' എന്നെല്ലാം മത്സരത്തിനിടെ വാന്‍ ഗാല്‍ പറയുന്നത് ഞാന്‍ കേട്ടു. വായടച്ച് നില്‍ക്കുകയാണ് അയാള്‍ ചെയ്യേണ്ടിയിരുന്നത്' മാര്‍ട്ടിനെസ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍