'ഇത്തരം മത്സരങ്ങളില്‍ ഇതുപോലെയുള്ള റഫറിമാരെ ഉപയോഗിക്കരുത്, ഫിഫ ശ്രദ്ധിക്കണം'; രൂക്ഷമായി പ്രതികരിച്ച് മെസി

ശനി, 10 ഡിസം‌ബര്‍ 2022 (12:13 IST)
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരശേഷം മാച്ച് റഫറിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. നെതര്‍ലന്‍ഡ്‌സ് vs അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 19 മഞ്ഞ കാര്‍ഡുകളാണ് റഫറി അന്റോണിയോ മത്തേയു ലഹോസ് ഉയര്‍ത്തിയത്. അനാവശ്യമായാണ് പല മഞ്ഞ കാര്‍ഡുകളും നല്‍കിയത്. ലോകകപ്പ് പോലുള്ള മത്സരവേദിയില്‍ ഇത്തരത്തിലുള്ള മോശം റഫറികളെ നിയോഗിക്കരുതെന്ന് മത്സരശേഷം മെസി പറഞ്ഞു. 
 
' റഫറിയെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ കളിക്ക് മുന്‍പ് തന്നെ ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. മത്തേയു ലഹോസ് റഫറിയായി എത്തുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇങ്ങനെയൊരു മത്സരവേദിയില്‍ ഇതുപോലുള്ള റഫറിമാരെ നിയോഗിക്കാന്‍ പാടില്ല. അദ്ദേഹത്തിനു ആവശ്യമായ നിലവാരമില്ല. ഫിഫ ശ്രദ്ധിക്കണം. കൃത്യമായി ജോലി ചെയ്യാന്‍ അറിയാത്ത ആളെ റഫറിയായി നിയോഗിക്കരുത്,' മെസി ആഞ്ഞടിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍