സാമൂതിരിയുടെ നാട്ടില്‍ കാനറികൾ ചിറകടിച്ചു
നാഗ്ജി അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന്റെ അത്ലറ്റികോ പരാനന്‍സിന് തകര്‍പ്പന്‍ ജയം. യൂറോപ്പ്യന്‍ ഫുട്ബോളിന്റെ പ്രൊഫഷണലിസവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന്റെ വാറ്റ് ഫോര്‍ഡ് എഫ്സിയെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് പരാനന്‍സ് ജയിച്ചത്.
ആദ്യ പകുതിയിലും ലാറ്റിനമേരിക്കന്‍ കരുത്തന്മാര്ക്ക് തന്നെയായിരുന്നു മേല്‍ക്കൈ. രണ്ടാം പകുതിയില്‍ ലൂയിസ് ഫിലിപ്പിന്റെ കരുത്തുറ്റ ഒരു ഷോട്ട് വാറ്റ് ഫോര്‍ഡിന്റെ വല തുളച്ചതോടെ മലബാറിന്റെ ഫുട്ബോള്‍ ആവേശം ഇളകിമറിയുകയായിരുന്നു. ആവേശം അണപൊട്ടി നില്‍ക്കവെ പരാനന്‍സിന്റെ രണ്ടാം ഗോളെത്തി. ജാവോ പെഡ്രോയുടെ മികച്ച ഗോള്‍ ബ്രസീലിയന്‍ ടീമിനെ മിന്നുന്ന പ്രകടനത്തിലേക്ക് നയിക്കുകയായിരുന്നു.