ഒറ്റ ക്ലബിനായി ഏറ്റവുമധികം ഗോളുകൾ, ഇതിഹാസത്തെയും പിന്നിലാക്കി മെസ്സി

ബുധന്‍, 23 ഡിസം‌ബര്‍ 2020 (12:30 IST)
ഒറ്റ ക്ലബിന് വേണ്ടി ഏറ്റവുമധികം ഗോളുകളെന്ന ഫുട്‌ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസി. സ്പാനിഷ് ലീഗിൽ വയ്യഡോലിഡിനെതിരായ മത്സരത്തില്‍ നേടിയ ഗോളോടെയാണ് മെസി പെലെയെ പിറകിലാക്കിയത്. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിനായി പെലെ 665 മത്സരങ്ങളിൽ നിന്നായി നേടിയ 643 ഗോളുകൾ എന്ന നേട്ടമാണ് മെസി തിരുത്തിയത്. ബാഴ്‌സയ്ക്കായി 749 മത്സരങ്ങളില്‍ നിന്നാണ് മെസി 644 ഗോള്‍ നേടി റെക്കോര്‍ഡ് തിരുത്തിയത്.
 
അതേസമയം മെസിയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ മത്സരത്തിൽ 3 ഗോളുകൾക്ക് ബാഴ്‌സ ജയിച്ചു. മത്സരത്തിൽ ഒരു ഗോൾ നേടിയതിനൊപ്പം മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. വിജയത്തോടെ ലാ ലീഗയില്‍ 14 മത്സരങ്ങളില്‍ നിന്നും 24 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ബാഴ്‌സലോണ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍