ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ബാഴ്സ, ലാലിഗയിലും മോശം പ്രകടനമാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ കാഴ്ചവെച്ചത്. എന്നാൽ ഈ പ്രകടനത്തെ തുടർന്നുണ്ടായ എല്ലാ വിമർശങ്ങൾക്കുമുള്ള മറുപടിയാണ് ഇന്നലെ ബാഴ്സ നൽകിയത്. മത്സരത്തിലെ ആറ് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു പിറന്നത്.
നാല് ഗോളുകള്‍ നേടി സുവാരസാണ് ബാഴ്‌സയുടെ ഗോള്‍വേട്ടയില്‍ മുന്നിട്ടുനിന്നത്. സുവാറസിന് പുറമെ ഇവാൻ റാകിറ്റിച്, ലിയോ മെസ്സി, മാർ ബാത്ര, നെയ്മർ എന്നിവരാണ് ബാഴ്സയുടെ പട്ടിക തികച്ചത്. നാലു ഗോൾ നേട്ടത്തോടെ ലാലിഗയിൽ ഈ സീസണിൽ സുവാറസിന്റെ ഗോൾ നേട്ടം 30 ആയി. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 31 ഗോളുകളാണുള്ളത്.
വിയ്യാറയലിന് എതിരായ മത്സരത്തില്‍ റയല്‍ മാഡ്രിഡും മികച്ച ജയം നേടി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ബെൻസെമ, വാസ്ക്വസ്, ലൂക മോദ്രിച് എന്നിവരാണ് ഗോൾ നേടിയത്. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. ഫെർണാണ്ടോ ടോറസ് നേടിയ ഏകഗോളിനാണ് അത് ലറ്റ്കോ മഡ്രിഡിന്റെ ജയം.