ക്രിസ്റ്റ്യാനോയുടെ ആരോപണങ്ങൾ: താരത്തിന് 9.5 കോടി രൂപ പിഴ ചുമത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Webdunia
ചൊവ്വ, 15 നവം‌ബര്‍ 2022 (18:20 IST)
പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിനിടെ ക്ലബിനും പരിശീലകനും നേർക്ക് നടത്തിയ പരാമർശത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മേലെ വൻ തുക പിഴയായി ചുമത്താനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരു മില്യൺ യൂറോ (9.5 കോടി) താരത്തിന് പിഴ ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
അതേസമയം അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ നടത്തിയ പരാമർശങ്ങളോട് മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ടോട്ടന്നത്തിനെതിരായ മത്സരം തീരും മുൻപെ ഗ്രൗണ്ട് വിട്ടതിനെ തുടർന്ന് ചെൽസിക്കെതിരായ മത്സരത്തിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ചതിച്ചെന്നും പരിശീലകനായ എറികെ ടെൻ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ പരാമർശം.

അനുബന്ധ വാര്‍ത്തകള്‍

Next Article