സ്പാനിഷ് ലീഗില്‍ വലന്‍സിയയ്‌ക്കെതിരായ മത്സരത്തിനിടെ ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്കുനേരെ കുപ്പിയേറ്. കളിയുടെ ഇഞ്ചുറി ടൈമില്‍ വിജയഗോള്‍ നേടിയ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സിനൊപ്പം ഗോളാഘോഷം പങ്കിടുന്ന വേളയിലാണ് വെള്ളക്കുപ്പികൊണ്ടുള്ള ഏറ് മെസിക്ക് നേരെ വന്നത്.
കുപ്പി താരത്തിന്റെ തലയിലാണ് കൊണ്ടത്. കാണികളുടെ പ്രവര്‍ത്തനത്തില്‍ പരാതി പറയാനായി എറിഞ്ഞ കുപ്പിയുമായി റഫറിയുടെ അടുത്തെത്തി മെസി പരാതി പറഞ്ഞപ്പോള്‍ റഫറി മഞ്ഞക്കാര്‍ഡ് കാണിക്കുകയും ചെയ്തു. ഇഞ്ചുറി ടൈമില്‍ അനാവശ്യമായി സമയം കളയാന്‍ മെസി പരാതിപ്പെടുകയാണെന്ന് കരുതിയണ് റഫറി താരത്തിന് മഞ്ഞക്കാര്‍ഡ് നല്‍കിയത്.
റഫറിയുടെയും കാണികളുടെയും മോശം പ്രകടനത്തെ തുടര്‍ന്ന് കളി അവസാനിച്ചപ്പോള്‍ സ്വന്തം ടീം അംഗങ്ങളെ ആശ്ലേഷിച്ചശേഷം മെസി ഡ്രസ്സിംഗ് റൂമിലേക്ക് പെട്ടെന്ന് മടങ്ങുകയായിരുന്നു. സംഭവത്തെ അപലപിച്ച വലന്‍സിയ ക്ലബ്ബ് മാനേജ്‌മെന്റ് കുറ്റക്കാരനെ കണ്ടെത്തിയാല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.