മിയാമിക്ക് വേണ്ടി മെസി മാജിക്ക്; ഒര്‍ലാന്‍ഡോ സിറ്റിയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2023 (10:16 IST)
മെസി കരുത്തില്‍ ഇന്റര്‍ മിയാമിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ലീഗ് കപ്പിലെ മത്സരത്തില്‍ ഒര്‍ലാന്‍ഡോ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മിയാമി പരാജയപ്പെടുത്തി. മെസി രണ്ട് ഗോളുകള്‍ നേടി കളിയിലെ താരമായി. 
 
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിന്റെ പാസ് ലക്ഷ്യത്തിലെത്തിച്ചാണ് മെസി ഒര്‍ലാന്‍ഡോയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 17-ാം മിനിറ്റില്‍ ഒര്‍ലാന്‍ഡോ തിരിച്ചടിച്ചെങ്കിലും രണ്ടാം പകുതിയില്‍ കളി പൂര്‍ണമായി മിയാമിയുടെ കൈവശമായി. 50-ാം മിനിറ്റില്‍ ജോസഫ് മാര്‍ട്ടിനെസാണ് മിയാമിക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. 72-ാം മിനിറ്റില്‍ മാര്‍ട്ടിനെസിന്റെ അസിസ്റ്റിലൂടെ മെസി മിയാമിക്ക് വേണ്ടി മൂന്നാം ഗോള്‍ സ്വന്തമാക്കി. 
 
അമേരിക്കയിലും മെസി മാജിക്ക് തുടരുകയാണ്. മിയാമിക്ക് വേണ്ടി മൂന്ന് കളികളില്‍ നിന്ന് അഞ്ച് ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article