വീണ്ടും മെസി മാജിക്ക് ! മിയാമിക്കായി ഇരട്ട ഗോള്‍

ബുധന്‍, 26 ജൂലൈ 2023 (08:40 IST)
അമേരിക്കന്‍ ലീഗ് കപ്പില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ ഇന്റര്‍ മിയാമിക്ക് ഉജ്ജ്വല ജയം. മെസിയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മിയാമി ജയിച്ചത്. മിയാമിക്ക് വേണ്ടിയുള്ള മെസിയുടെ ഗോള്‍ നേട്ടം മൂന്നായി. 
 
എട്ടാം മിനിറ്റിലും 21-ാം മിനിറ്റിലുമാണ് മെസിയുടെ ഗോളുകള്‍ പിറന്നത്. പിന്നീട് 43-ാം മിനിറ്റിലും 53-ാം മിനിറ്റിലും മിയാമിയുടെ മൂന്നും നാലും ഗോളുകള്‍ പിറന്നു. റോബര്‍ട്ട് ടെയ്‌ലറാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. അതില്‍ 53-ാം മിനിറ്റിലെ ടെയ്‌ലറിന്റെ ഗോളിന് അസിസ്റ്റ് ചെയ്തത് മെസിയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍