Copa America 2024: പരിക്ക് അലട്ടുന്നു, ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനലിൽ സ്റ്റാർട്ടിംഗ് ഇലവനിൽ മെസ്സി കളിച്ചേക്കില്ല

അഭിറാം മനോഹർ
തിങ്കള്‍, 1 ജൂലൈ 2024 (18:32 IST)
Messi, Copa America
കോപ്പ അമേരിക്കയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കുന്ന കാര്യം സംശയത്തില്‍. ക്വാര്‍ട്ടറില്‍ ഇക്വഡോറാണ് അര്‍ജന്റീനയുടെ എതിരാളികള്‍. പരിക്കിനെ തുടര്‍ന്ന് പെറുവിനെതിരായ മത്സരത്തില്‍ മെസ്സി കളിച്ചിരുന്നില്ല. പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ തന്നെ മെസ്സിയുടെ കാര്യത്തില്‍ റിസ്‌ക് എടുക്കേണ്ടതില്ലെന്നാണ് അര്‍ജന്റീനയുടെ തീരുമാനം.
 
ജൂലൈ 5ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുക. അടുത്ത ദിവസങ്ങളില്‍ തന്നെ മെസ്സി പരിശീലനം ആരംഭിക്കുമെങ്കിലും ഇക്വഡോറിനെതിരെ ആദ്യ ഇലവനില്‍ മെസ്സിയെ കളിപ്പിക്കില്ല. ടീമിന് മെസ്സിയുടെ ആവശ്യം വരുന്ന സാഹചര്യത്തില്‍ മാത്രം കളിപ്പിക്കാമെന്ന തീരുമാനമാകും സ്‌കലോണി എടുക്കുക. സെമി ഫൈനലോടെ പൂര്‍ണ്ണ ഫിറ്റ്‌നസില്‍ മെസ്സി ഉണ്ടാവുക എന്നത് അര്‍ജന്റീനയ്ക്ക് നിര്‍ണായകമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article