ഫിഫ ബെസ്റ്റ് പ്ലെയർ: മെസിക്കും ക്രിസ്റ്റ്യാനോയ്‌ക്കും ഭീഷണിയായി ലെവൻഡോവ്‌സ്‌കി

Webdunia
ശനി, 12 ഡിസം‌ബര്‍ 2020 (15:34 IST)
ഫിഫയുടെ ബെസ്റ്റ് പ്ലെയർ പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടിക പുറത്തുവിട്ടു. മെസി ക്രിസ്റ്റ്യാനോ എന്നിവർക്ക് പുറമെ ബയേൺ മ്യൂണിച്ചിന്റെ റോബോർട്ട് ലെവൻഡോവ്‌സ്കിയുമാണ് ലിസ്റ്റിലുള്ളത്.
 
2008ൽ ഫിഫ വർഷത്തിലെ ബെസ്റ്റ് പ്ലയർക്കുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ചത് മുതൽ മെസിയും റൊണാൾഡൊയുമാണ് അവാർഡ് സ്വന്തമാക്കുന്നത്. 2018ൽ ലൂക്കാ മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കിയത് മാത്രമാണ് ഇതിനപവാദം. മറ്റൊരു താരത്തിനും തന്നെ ഇതുവരെ പുരസ്‌കാരം നേടാനായിട്ടില്ല. മെസ്സി 6 തവണയും റൊണാൾഡോ 5 തവണയുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്.
 
അതേസമയം ഈ വർഷം ചാമ്പ്യൻസ് ലീഗ്,ജർമൻ ലീഗ്,ജർമൻ കപ്പ്,യുവേഫ സൂപ്പർ കപ്പ് എന്നീ കിരീടനേട്ടങ്ങളിലേക്ക് ബയേണിനെ എത്തിച്ചതാണ് ലെവൻഡോവ്‌സ്കി‌ക്ക് കൂടുതൽ സാധ്യത നൽകുന്നത്. കഴിഞ്ഞ സീസണിൽ 55 ഗോളുകളാണ് ലെവൻഡോവ്‌സ്കി ബയേണിനായി നേടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article