കോഴിക്കോട് ഇനി കാല്പന്തുകളിയുടെ വസന്തം; നാഗ്ജി ഫുട്ബോളിന് ഇന്ന് തുടക്കം
വെള്ളി, 5 ഫെബ്രുവരി 2016 (10:39 IST)
മലയാളത്തിന്റെ സ്വന്തം നാഗ്ജി ഫുട്ബാള്‍ ട്രോഫി രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഏഴിന് ബ്രസീലിന്റെയും ഇംഗ്ലണ്ടിലെയും ടീമുകൾ ഏറ്റുമുട്ടും. വൈകീട്ട് ഏഴുമണിക്കാണ് കിക്കോഫ്. 6.45 ന് വ്യവസായി എംഎ യൂസഫലി ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
രണ്ടു ഗ്രൂപ്പിലായി നാലു ടീമുകള്‍ വീതം മത്സരിക്കും. 16 വരെയാണ് ഗ്രൂപ്പ് റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ ഏറ്റുമുട്ടും. 21ന് കലാശപ്പോരാട്ടവും. അത്ലറ്റികോ പാരനെൻസ്, വാട്ട്ഫോർഡ് എഫ്സി, റാപ്പിഡ് ബുക്കാറസ്റ്റ്, എഫ്.സി വോലിയൻ ലുറ്റ്സ്ക് എ ഗ്രൂപ്പിലും അർജന്റീന അണ്ടർ 23 ടീം, ടി.എ.സ്.വി 1860 മ്യൂണിച്ച്, ഷംറോക്ക് റോവേഴ്സ് എഫ്.സി, ഡിനിപ്രോ പ്രൊട്വോസ്ക് ബി ഗ്രൂപ്പിലും മത്സരിക്കും. ചാമ്പ്യന്‍ഷിപ്പില്‍ പന്തുതട്ടാന്‍ ഇന്ത്യന്‍ ടീമുകളില്ല.