ജിങ്കൻ്റെ കാലിൽ പന്ത് കിട്ടിയപ്പോഴെല്ലാം കൂവൽ, ക്ലബിനെ അപമാനിച്ച താരം മറക്കാനിടയില്ലാത്ത രാത്രി

തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (16:12 IST)
കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള ആവേശപോരാട്ടത്തിൽ കൊമ്പന്മാർക്ക് മിന്നുന്ന വിജയം. കൊച്ചിയിൽ തകർത്തു പെയ്ത മഴയ്ക്ക് പോലും ആവേശം കെടുത്താനാകാത്ത മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ വിജയം. ഒരു സമയത്ത് ബ്ലാസ്റ്റേഴ്സിൻ്റെ പ്രിയതാരമായിരുന്നു സന്ദേശ് ജിങ്കൻ സ്നേഹത്തോടെ മാത്രം കണ്ട കാണികളെ രൗദ്രഭാവത്തിൽ കണ്ട ദിവസമായിരുന്നു ഇന്നലെ.
 
മത്സരത്തിൽ ജിങ്കൻ്റെ കാലിൽ പന്ത് ലഭിച്ചപ്പോഴെല്ലാം കൂവി കൊണ്ടാണ് കൊച്ചിയിലെ കാണികൾ മറുപടി നൽകിയത്. മത്സരത്തിന് ശേഷം ഐഎസ്എല്ലിൻ്റെ ഒഫീഷ്യൽ പേജിൽ ബോക്സിംഗ് റിംഗ് പശ്ചാത്തലത്തിൽ ബംഗളൂരുവിന്റെ സന്ദേശ് ജിങ്കനെ ഇടിച്ചു കൂട്ടുന്ന ദിമിത്രിയോസിന്റെ ചിത്രം പുറത്തുവന്നതു വിവാദമായി.
 
ചിത്രം ട്വിറ്ററിൽ വളരെ വേഗം വൈറലായി. ഇതോടെ ചിത്രത്തിനെതിരെ ബെംഗളൂരു ആരാധകർ പ്രതിഷേധവുമായെത്തി. ചില ബ്ലാസ്റ്റേഴ്സ് ആരാധകരും ചിത്രത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഐഎസ്എൽ അധികൃതർ ചിത്രം നീക്കം ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍