അണ്ടർ 20 ടീമിൻ്റെ മോശം പ്രകടനം, മഷറാനോ അർജൻ്റീന പരിശീലകസ്ഥാനം ഒഴിയും

ഞായര്‍, 29 ജനുവരി 2023 (16:12 IST)
അർജൻ്റീനയുടെ അണ്ടർ 20 ഫുട്ബോൾ ടീമിൻ്റെ പരിശീലകസ്ഥാനമൊഴിയുമെന്ന് ഹാവിയർ മഷറാനോ. അണ്ടർ 20 ലോകകപ്പിനും പാൻ അമേരിക്കൻ ഗെയിംസിനും യോഗ്യത നേടാൻ അർജൻ്റീന അണ്ടർ 20 ടീമിനായിരുന്നില്ല. പരാജയപ്പെട്ടതായി അംഗീകരിക്കുന്നതായും പ്രതിഭാധനരായ താരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിൽ വീഴ്ച പറ്റിയെന്നും മഷെറാനോ പറഞ്ഞു.
 
മഷറാനോയുടെ കീഴിൽ കളിച്ച 7 മത്സരങ്ങളിൽ അഞ്ചിലും അർജൻ്റീന പരാജയപ്പെട്ടിരുന്നു. അർജൻ്റീനയ്ക്കായി ഡിഫൻസീവ് മിഡ്ഫീൽഡറായും സെൻട്രൽ ഡിഫൻഡറായും 147 മത്സരങ്ങൾ കളിച്ചിട്ടുള്ള മഷറാനോ 2021 ഡിസംബറിലാണ് അണ്ടർ 20 ടീമിൻ്റെ പരിശീലകനായി സ്ഥാനമേറ്റത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍