ആരാധകര്‍ക്ക് ഇതുമാത്രം മതി; ഹ്യൂമേട്ടന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ മടങ്ങിയെത്തി - വാര്‍ത്ത സ്ഥിരീകരിച്ച് മാനേജ്മെന്റ്

തിങ്കള്‍, 24 ജൂലൈ 2017 (16:31 IST)
കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു. ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിച്ചു.

അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുമായി രണ്ടു സീസൺ നീണ്ട ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ഹ്യൂം ബ്ലാസ്റ്റേഴ്സിലേക്കു മടങ്ങിവരുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ കൊൽക്കത്ത താരവും പ്രഥമ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ വീരനായകനുമായിരുന്നു ഇയാൻ ഹ്യൂം.

ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുത്ത മികവാണ് ഹ്യൂമിനെ മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ ആക്കിയത്. ആദ്യ സീസണില്‍ അഞ്ച് ഗോളടിച്ച് സീസണിലെ ഹീറോ ആയും ഹ്യൂം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രണ്ടാം സീസണില്‍ ഹ്യൂമിനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വലിയ താല്‍പര്യ പ്രകടിപ്പിക്കാഞ്ഞത് ആരാധകരില്‍ നിരാശയുണ്ടാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക