ഐഎസ്എല്‍ : ഗോവയും ഡൽഹിയും ഇന്ന് മുഖാമുഖം

Webdunia
ശനി, 1 നവം‌ബര്‍ 2014 (10:27 IST)
ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്ന് ഗോവ എഫ്സിയും ഡൽഹി ഡൈനാമോസും തമ്മിൽ ഏറ്റുമുട്ടും. ഗോവ ടീമിന്റെ തട്ടകമായ ഫറ്റോർദാ സ്റ്റേഡിയത്തിലാണ് കരുത്തര്‍ ഇന്ന് ഏറ്റുമുട്ടുന്നത്.

ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ മൂന്നിലും തോല്‍‌വി വഴങ്ങിയതും ഒരു സമനില നേടിയുമാണ് ഗോവ എഫ്സി വരുന്നത്. ഗോളടിക്കാനറിയാവുന്ന മുന്നേറ്റക്കാരനില്ലാത്തതാണ് ടീമിന്റെ പ്രധാന പ്രശ്നമെന്ന് കോച്ച് സീക്കോ തന്നെ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇന്ന് തോറ്റാല്‍ സെമി സാധ്യതകൾ മങ്ങുമെന്നതാണ് ഗോവ എഫ്സിക്ക് വെല്ലു വിളിയാകുന്നത്.

മറുവശത്ത് ഇതുവരെ മൂന്ന് തോൽവിയും ഒരു ജയവുവുമായി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ഡൽഹി ഡൈനാമോസ്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സ്വന്തം തട്ടകത്തിൽ അപ്രതീക്ഷിത സമനില ഏറ്റതാണ് അവരെ ഞെട്ടിക്കുന്ന ഘടകം. അതിനാല്‍ ജയം തിരിച്ചു പിടിക്കാന്‍ ഡൽഹി ഡൈനാമോസും സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഗോവ എഫ്സിയും കളത്തിലിറങ്ങുബോള്‍ ഫറ്റോർദാ സ്റ്റേഡിയത്തില്‍ ഇന്ന് ആവേശപ്പോര് നടക്കുമെന്ന് ഉറപ്പാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.