ഹ്യൂമേട്ടന്റെ ഹാട്രിക് മികവില്‍ മുംബൈ ‘സ്വാഹ’

തിങ്കള്‍, 2 നവം‌ബര്‍ 2015 (09:59 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിനു വേണ്ടി തകർത്തു കളിച്ച ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക് മികവില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത മുംബൈ എഫ്സിയെ തകര്‍ത്തു. ഒന്നിനെതിരേ നാലു ഗോളിനായിരുന്നു കോല്‍ക്കത്തയുടെ വിജയം. മിന്നുന്ന പ്രകടനമാണ് ഹ്യൂം മുംബൈക്കെതിരെ കാഴ്‌ചവെച്ചത്.

മുംബയ് സിറ്റിയുടെ ഹോംഗ്രൗണ്ടായ ഡിവൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തില്‍ 34, 45, 82 മിനിറ്റുകളിലായിരുന്നു ഹ്യൂം വലനിറച്ചത്. 77-മത് മിനിറ്റില്‍ ഫെര്‍ണാണ്ടസും കോല്‍ക്കത്തയ്ക്കുവേണ്ടി ഗോള്‍ നേടി. 71-മത് മിനിറ്റില്‍ ബെനാചൌറാണു മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. തലയ്ക്കേറ്റ പരിക്കിന് ബാൻഡേജ് ചുറ്റി കളിക്കാനിറങ്ങിയ ഹ്യൂമിന്റെ ദിവസമായിരുന്നു ഞായറാഴ്‌ച.

ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റായ കൊൽക്കത്ത അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 10 പോയിന്റുള്ള മുംബയ് സിറ്റി ആറാമതാണ്. ഏഴു മത്സരങ്ങളില്‍നിന്ന് 13 പോയിന്റുള്ള പൂന സിറ്റിയാണ് ഒന്നാമത്.
 

വെബ്ദുനിയ വായിക്കുക