ഇന്ത്യന്‍ സൂപ്പര്‍ലീഗ്: വിദേശതാരങ്ങളെ വാരിക്കൂട്ടി കേരള ടീം

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2014 (15:57 IST)
ന്യൂ കാസില്‍ യുണൈറ്റഡ് താരം മൈക്കള്‍ ചോപ്രയെയും, കനേഡിയന്‍ സ്ട്രൈക്കര്‍ ഇയാന്‍ ഹ്യമിനെയും കേരള ടീം സ്വന്തമാക്കി.ഇത് കൂടാതെ ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ഇറോണ്‍ സ്‌പിറ്റ്‌നര്‍, പെഡ്രോ അഡ്രിയാനോ വെലേസോ ഗുസ്മാവോ, സെഡ്രിക് ഹെംങ്ബാര്‍ട്ട്, ഫ്രഞ്ച് താരം റാഫേല്‍ റോമി എന്നിവരും കേരളത്തിനുവേണ്ടി കളിക്കും.

വിദേശ താരങ്ങളുടെ പൂളില്‍ നാല്‍പത്തിയൊന്‍പത് കളിക്കാരാണ് ഉള്ളത്.
ലേലത്തിന്റെ ആറ് റൗണ്ടുകളാണ് പൂര്‍ത്തിയായിരിക്കുന്നത്.നേരത്തെ കേരള ടീമിന്റെ മാര്‍ക്കി പ്‌ളേയറായി മുന്‍ ഇംഗ്‌ളണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജയിംസിനെ തിരഞ്ഞെടുത്തിരുന്നു.

ഫ്രഞ്ച് ഗോള്‍ കീപ്പര്‍ എഡിമ എഡല്‍ ബെറ്റെയെയും സ്പാനിഷ് താരം ജൊസെ മിഗ്വല്‍ഗോണ്‍സാലസ് എന്നിവരേ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തമാക്കി.
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബോജന്‍ ഡോര്‍ഡിക്കിനെ ചെന്നൈ ഫ്രാഞ്ചൈസി സ്വന്തമാക്കി.