ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാന്‍ പുലിമുരുകനായി ചെല്‍‌സി താരം അവതരിക്കുമോ ?!

വെള്ളി, 25 നവം‌ബര്‍ 2016 (13:46 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് ഐവറികോസ്‌റ്റിന്റെ ഫുട്‌ബോള്‍ ഇതിഹാസം ദിദിയര്‍ ദ്രോഗ്‌ബെയെ എത്തിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ദ്രോഗ്‌ബെയെ എന്തു വിലകൊടുത്തും ഐഎസ്എല്ലില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളി ചര്‍ച്ച സജീവമാണ്.

ദ്രോഗ്‌ബെ അമേരിക്കന്‍ സോക്കര്‍ ലീഗ് വിടുന്നുവെന്ന് വ്യക്തമായതോടെ ഐഎസ്എല്‍ ക്ലബുകളും ഇന്ത്യയിലേ ഫുട്‌ബോള്‍ ആരാധകരും പ്രതീക്ഷയിലാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിവിധ ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഇക്കാര്യം സജീവ ചര്‍ച്ചയായിരിക്കുന്നത്.

ഭാവി തീരുമാനിച്ചിട്ടില്ലെന്നും ലീഗിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലേക്കാണ് ഉറ്റുനോക്കുന്നതെന്നുമാണ് ദ്രോഗ്‌ബെ  പറയുന്നത്. ഈ സാഹചര്യത്തില്‍ ഈ സൂപ്പര്‍ താരത്തെ ഇന്ത്യയില്‍ എത്തിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

ചെല്‍സിയില്‍ നിന്ന് 2015ലാണ് ദ്രോഗ്‌ബെ അമേരിക്കന്‍ ലീഗിലെത്തിയത്. അവിടെ ഇതുവരെ 33 മത്സരം കളിക്കുകയും 27 ഗോളുകള്‍ നേടുകയും ചെയ്‌തു. ചെല്‍സിയെ ചാംപ്യന്‍സ് ലീഗ് കിരീടമണിയിച്ച താരമാണ് അദ്ദേഹം.

വെബ്ദുനിയ വായിക്കുക