തൊട്ട് മുൻപിൽ ലോകകപ്പാണ്, മെസ്സിയെ തൊട്ടാൽ കൊന്ന് കളയും, ഒട്ടോമെൻഡിയ്ക്ക് അഗ്യൂറോയുടെ മുന്നറിയിപ്പ്

വെള്ളി, 26 ഓഗസ്റ്റ് 2022 (18:40 IST)
ചാമ്പ്യൻസ് ലീഗ് ഡ്രോയിൽ പിഎസ്ജിയും ബെൻഫിക്കയും ഒരേ ഗ്രൂപ്പിൽ വന്നതിന് പിന്നാലെ അർജൻ്റൈൻ സഹതാരമായ ഓട്ടോമെൻഡിക്ക് മുന്നറിയിപ്പ് നൽകി സെർജിയോ അഗ്യൂറോ. മെസിയെ തൊട്ടാൽ കൊല്ലുമെന്നാണ് അഗ്യൂറോ പറയുന്നത്.
 
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പിഎസ്ജിയ്ക്ക് ബെൻഫിക്കയാണ് എതിരാളി. ഓട്ടോമെൻഡി മെസ്സിയെ പരിക്കേൽപ്പിക്കരുത്, ലോകകപ്പ് വരികയാണ്. ഞാൻ നിന്നെ കൊല്ലും എന്നാണ് സെർജിയോ അഗ്യൂറോ പറയുന്നത്. ഗ്രൂപ്പ് എച്ചിൽ യുവൻ്റസ് വരുമ്പോൾ മുന്നേറ്റ നിരക്കാരനായ ഏയ്ഞ്ചൽ ഡി മരിയയേയും ഓട്ടോമെൻഡിക്ക് നേരിടേണ്ടതായി വരും. ടാക്കിളുകളിലൂടെയും ചലഞ്ചിലൂടെയും അർജൻ്റൈൻ മുന്നേറ്റ നിര താരങ്ങളെ ചാമ്പ്യൻസ് ലീഗിൽ നേരിടരുതെന്നാണ് അഗ്യൂറോയുടെ ആവശ്യം.
 
പിഎസ്ജിക്കൊപ്പമുള്ള ആദ്യ സീസൺ നിരാശജനകമായിരുന്നെങ്കിലും രണ്ടാമത്തെ സീസണിൻ്റെ തുടക്കം ലീഗ് വണ്ണിലെ നാല് മത്സരങ്ങളിൽ നിന്നും നാല് ഗോളും ഒരു അസിസ്റ്റും മെസി നേടിയിരുന്നു. ലോകകപ്പ് അടുത്തിരിക്കെ മെസി ഫോമിലെത്തിയത് വലിയ ആശ്വാസമാണ് അർജൻ്റൈൻ ആരാധകർക്ക് നൽകുന്നത്.
 

Sergio Agüero on the Champions League draw: "PSG get Benfica... Otamendi, don't injure Leo because I'll kill you, the World Cup is coming... And you're also playing against Fideo (Ángel Di María), Juventus..."

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍