35 വയസിലെ മെസ്സിയോ റൊണാൾഡോയോ? ആരാണ് മികച്ച താരം? കണക്കുകൾ ഇങ്ങനെ

വെള്ളി, 24 ജൂണ്‍ 2022 (15:25 IST)
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണ്? ഡിസ്റ്റഫാനോയും പെലെയും മറഡോണയുമെല്ലാം കടന്ന് മെസ്സിയിലും റൊണോൾഡൊയിലുമാണ് ഫുട്ബോൾ ലോകം അതിൻ്റെ ഉത്തരം തേടുന്നത്. വിവിധ കാലയളവിൽ ഏറ്റവും മികച്ച താരങ്ങളെന്ന് ആരാധകർ അംഗീകരിക്കുന്ന  ഫുട്ബോളിൽ ഉദയം ചെയ്തിട്ടുണ്ടെങ്കിലും സമകാലീകരായി ഫുട്ബോളിൽ രണ്ട് താരങ്ങൾ രൂപം കൊള്ളുന്നത് ചരിത്രത്തിൽ ആദ്യമാണ്.
 
അർജൻ്റൈൻ ഇതിഹാസതാരമായ ലയണൽ മെസ്സി ഇന്ന് മുപ്പത്തിയഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ 35 വയസിൽ റൊണാൾഡോയാണോ മെസ്സിയാണോ കണക്കുകളിൽ മുകളിലെന്ന് നോക്കാം. 
 
 35 വയസ് പൂർത്തിയാകുമ്പോൾ 722 ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ പേരിൽ ഉണ്ടായിരുന്നത്. 216 അസിസ്റ്റുകളും ഈ സമയത്തിൽ താരത്തിന് സ്വന്തമായുണ്ടായിരുന്നു. 5 ബാലൺ ഡിയോർ പുരസ്കാരങ്ങളാണ് റൊണാൾഡോയ്ക്ക് സ്വന്തമായുണ്ടായിരുന്നത്. 4 യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരങ്ങളും നേട്ടത്തിൽ ഉൾപ്പെടുന്നു. 99 രാജ്യാന്തര ഗോളുകളാണ് ഈ സമയത്ത് റൊണാൾഡോയ്ക്കുണ്ടായിരുന്നത്..
 
അതേസമയം മെസ്സിയിലേക്കെത്തുമ്പോൾ 35 വയസ്സ് പൂർത്തിയാക്കുമ്പോൾ താരം സ്വന്തമാക്കിയത് 769 ഗോളുകളാണ്. 331 അസിസ്റ്റുകൾ താരത്തിൻ്റെ പേരിലുണ്ട്. ബാലൺ ഡിയോർ പുരസ്കാരങ്ങൾ 7 എണ്ണമാണ് മെസ്സിക്കുള്ളത്. 6 യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരവും മെസ്സി നേടിയിട്ടൂണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍