ഐഎസ്എല്‍: ഡല്‍ഹി ഡൈനാമോസിന് ജയം

ശനി, 29 നവം‌ബര്‍ 2014 (11:15 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസ് മുംബൈ സിറ്റിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്പിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ഡൈനാമോസ്.

നാലാം മിനിറ്റില്‍ മുള്‍ഡറാണ് ഡല്‍ഹിയ്ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ജങ്കറും ഗുസ്താവോ മാര്‍മെന്റിനിയും മുംബൈയുടെ ഗോള്‍ വല ചലിപ്പിച്ചു. എണ്‍പത്തിയാറാം മിനിറ്റില്‍ ഇന്ത്യന്‍ താരം അഭിഷേക് യാദവാണ് മുംബൈയ്ക്കായി ആശ്വാസ ഗോള്‍ നേടിയത്. എന്നാല്‍ എക്സ്ട്രാ ടൈമില്‍ ഡൈനാമോസിന്റെ മനീഷ് ഭാര്‍ഗവ് ഗോള്‍ നേടിയതോടെ ഡല്‍ഹിയുടെ വിജയം പൂര്‍ണ്ണമാകുകയായിരുന്നു.

ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക