സ്‌പെയിനിന് അടിതെറ്റി, ഇംഗ്ളണ്ട് മുന്നോട്ട്

Webdunia
വെള്ളി, 10 ഒക്‌ടോബര്‍ 2014 (10:28 IST)
യൂറോപ്പ് കപ്പ് യോഗ്യതാ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനിന് അടിതെറ്റി. ഗ്രൂപ്പ് സിയില്‍ സ്ലോവാക്യയാണ് ഒന്നിനെതിരെ രണ്ടു ഗോളിന് സ്‌പെയിനിനെ കെട്ട് കെട്ടിച്ചത്. അതേസമയം മാരിനോയെ അഞ്ചു ഗോളിന് ഇംഗ്ളണ്ട് തകര്‍ത്തു.

സ്‌പെയിനിന് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു സ്ലോവാക്യയുടെ പ്രകടനം. ഇരുവരും മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതിലും ഗോള്‍ മുഖങ്ങള്‍ ആക്രമിക്കുന്നതിലും മിടുക്ക് കാട്ടി. എന്നാല്‍ കളിയുടെ പതിനേഴാം മിനിട്ടില്‍ കുക്കയിലൂടെയാണ് സ്ലോവാക്യ ആദ്യം ലീഡ് നേടിയത്.

പിന്നീട് ഒപ്പമെത്താന്‍ തീവൃ ശ്രമം നടത്തിയ സ്‌പെയിനിന് 82മത് മിനിറ്റില്‍ പകരക്കാരന്‍ ഗാര്‍ഷ്യ അല്‍കാസറിലൂടെ ഒപ്പമെത്താന്‍ കഴിഞ്ഞെങ്കിലും അഞ്ചു മിനിറ്റിനുശേഷം മിറോസ്ലാവ് സ്‌റ്റോച്ച് ഹെഡ്ഡറിലൂടെ സ്ലോവാക്യയെ വീണ്ടും മുന്നിലെത്തിച്ച് ജയം ഉറപ്പിക്കുകയായിരുന്നു. മറ്റ് മത്സരങ്ങളില്‍ മാസിഡോണിയ ലക്‌സംബര്‍ഗിനെ രണ്ടിനെതിരെ മൂന്ന് ഗോളിനും യുക്രെയ്ന്‍ ബെലറസിനെ മടക്കമില്ലാത്ത രണ്ട് ഗോളിനും തോല്‍പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.