ലോകകപ്പ് ഫുട്ബോള്‍ യോഗ്യത: ബ്രസീല്‍ വിജയവഴിയില്‍, അര്‍ജന്റീനയ്‌ക്ക് സമനില പൂട്ട്
ലോകകപ്പ് ഫുട്ബോള്‍ യോഗ്യത റൌണ്ടില്‍ കരുത്തര്‍ ആവോളമുള്ള അര്‍ജന്റീനയ്‌ക്ക് സമനില പൂട്ട്. കരുത്തരായ പരാഗ്വ ലോകകപ്പ് റണ്ണേഴ്സ് അപ്പിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കുകയായിരുന്നു. അതേസമയം, വെനസ്വേലയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ വിജയവഴിയിലെത്തി.
യുവതാരം വില്യന്റെ ഇരട്ടഗോളാണ് ബ്രസീലിന് തുണയായത്. പിന്നീട് റിക്കാര്‍ഡോ ഒലിവയ്റ ബ്രസീല്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. ക്രിസ്‌റ്റ്യന്‍ സാന്റോസ് വെനസ്വേലയ്ക്കായി ഒരു ഗോള്‍ മടക്കിയത്. മറുവശത്ത് മെസിയുടെ അഭാവത്തില്‍ ഇറങ്ങിയ അര്‍ജന്റീന കിതയ്‌ക്കുകയായിരുന്നു. സെര്‍ജിയോ അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ കരുത്തന്മാര്‍ അണിനിരന്നിട്ടും ഗോള്‍ നേടാന്‍ കഴിയാതെ സമനില വഴങ്ങുകയായിരുന്നു.
അതേസമയം, ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ ഹോളണ്ടിന് യൂറോകപ്പ് യോഗ്യത ലഭിച്ചില്ല. ആസംസ്റ്റര്‍ഡാമില്‍ നടന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനോട് 3-2 ന് തോറ്റതോടെയാണ് 1984 ന് ശേഷം ഡച്ചുകാര്‍ ഇല്ലാത്ത ആദ്യത്തെ യൂറോകപ്പിന് അരങ്ങ് ഒരുങ്ങിയത്.