ടീമിലെ ഫേവറേറ്റ് താരവുമായി മകൾ പ്രണയത്തിൽ, ഫെറാൻ ടോറസിനോട് ഒരു നിബന്ധന മാത്രം മുന്നോട്ട് വെച്ച് കോച്ച്

Webdunia
ബുധന്‍, 30 നവം‌ബര്‍ 2022 (20:35 IST)
ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് പരിശീലകനായ ലൂയിസ് എൻറികെയുടെ ഫേവറേറ്റ് താരങ്ങളിലൊരാളാണ് ഫെറാൻ ടോറസ്. സ്പെയിനിൻ്റെ ആദ്യ മത്സരത്തിൽ ഇരട്ടഗോൾ നേട്ടവുമായി ഫെറാൻ ടോറസ് തിളങ്ങുകയും ചെയ്തിരുന്നു. തൻ്റെ മകളായ സിറ മാർട്ടിനെസിൻ്റെ കാമുകൻ കൂടിയാണ് ഫെറാൻ ടോറസ്.
 
കഴിഞ്ഞ ജനുവരിയിലാണ് സിറയുമായുള്ള പ്രണയം ഫെറാൻ ടോറസ് വെളിപ്പെടുത്തിയത്. കോസ്റ്റാറിക്കക്കെതിരെ താൻ നേടിയ 2 ഗോളുകളും തൻ്റെ കാമുകിയ്ക്ക് വേണ്ടിയാണ് ടോറസ് സമർപ്പിച്ചതും. ബന്ധത്തിൽ കോച്ചിന് വിരോധമില്ലെങ്കിലും ഒരു നിബന്ധന മാത്രമാണ് ഫെറാൻ ടോറസിന് മുന്നിൽ വെച്ചത്.
 
ഗോൾ നേടിക്കഴിഞ്ഞാൽ, അച്ഛനാകാൻ പോവുകയാണെന്നു സൂചിപ്പിക്കുന്ന ‘ ബേബി സെലിബ്രേഷൻ’പാടില്ലെന്നും അങ്ങനെ സംഭവിച്ചാൽ ആ നിമിഷം തന്നെ തിരികെ വിളിക്കുമെന്നാണ് ലൂയി എൻറികെയുടെ ഭീഷണി. മകളുടെ നിർബന്ധപ്രകാരമാണ് ഈ നിബന്ധന മുന്നൊട്ട് വെച്ചതെന്നാണ് എൻറികെ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article